SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.05 PM IST

സ്‌പോർട്‌സ് കൗൺസിൽ അഴിമതി; സംസ്ഥാനത്തെ മുഴുവൻ ഓഫീസുകളിലും വിജിലൻസ് പരിശോധന

raid
വിജിലൻസ് പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌‌പോർ‌ട്‌സ് കൗൺസിലിന്റെ അഴിമതികളിൽ അന്വേഷണം ആരംഭിച്ച് വിജിലൻസ്. കൗണ്‍സിൽ ആസ്ഥാനത്തും ജില്ലാ ഓഫീസുകളിലും വിജിലൻസ് മിന്നൽ പരിശോധന നടത്തുകയാണ്. ഓപ്പറേഷൻ കളിക്കളം എന്ന പേരിലാണ് പരിശോധന. കായിക താരങ്ങള്‍ക്കായി വാങ്ങിയ സ്പോർട്‌സ് കിറ്റുകള്‍ സഹിതം പൂഴ്ത്തി വച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് പരിശോധന.

കഴിഞ്ഞ പത്ത് വർഷം സ്‌പോർട്‌സ് കൗൺസിലിൽ നടന്ന ഇടപാടുകളിലാണ് അന്വേഷണം. വിവിധ പദ്ധതികള്‍ക്ക് ചെലവഴിച്ച പണം, യോഗ്യത നേടാത്ത താരങ്ങളെ മത്സരങ്ങളിൽ പങ്കെടുപ്പിച്ചത്, ഭക്ഷണവും സ്റ്റൈപ്പന്റും നൽകുന്നതിലെ വീഴ്‌ച, വ്യാജ മത്സരഫലങ്ങള്‍ തയ്യാറാക്കൽ, ഹോസ്റ്റൽ നടത്തിപ്പിലെ വീഴ്‌ച, കൗണ്‍സിൽ അംഗങ്ങളുടെ യാത്രകള്‍, സർക്കാർ ഫണ്ട് വകമാറ്റൽ തുടങ്ങിയ ഗുരുതമായ പരാതികൾ വിജിലൻസ് ഡയറക്‌ടർക്ക് ലഭിച്ചിരുന്നു.

കായികമന്ത്രി ഒ ജെ ജെനീഷിന് ലഭിച്ച പരാതികളും വിജലൻസിന് കൈമാറിയിരുന്നു. രേഖകൾ പിടിച്ചെടുത്തുള്ള പരിശോധനയ്‌ക്ക് ശേഷം ജില്ലാ എസ്‌പിമാർ റിപ്പോർട്ട് നൽകും. ശേഷം കേസെടുക്കേണ്ടതുണ്ടെങ്കിൽ സർക്കാർ അനുമതിയോടെ കേസെടുക്കാൻ നിർദേശം നൽകുമെന്നും വിജിലൻസ് ഡയറക്‌ടർ മനോജ് എബ്രഹാം പറഞ്ഞു.

English Summary

Kerala Vigilance has launched "Operation Kalikkalam," conducting raids at the State Sports Council headquarters and district offices. The investigation probes alleged corruption over the last decade, including hoarding sports kits, fund misuse, and mismanagement. This follows reports of irregularities. District SPs will submit reports for potential case registration with government approval.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIGILANCE RAID, SPORTS COUNCIL, RAID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA