SignIn
Kerala Kaumudi Online
Tuesday, 22 September 2026 5.38 PM IST

'ഒരുതെറ്റും ചെയ്‌തിട്ടില്ല നല്ല ആത്മവിശ്വാസമുണ്ട്'; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഹമ്മദ് റിയാസ്

riyas
മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സിഎംആർഎൽ - എക്‌സാലോജിക് കേസിൽ ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണത്തിന് നിർദേശം നൽകിയതിൽ പ്രതികരിച്ച് പി എ മുഹമ്മദ് റിയാസ് എംഎൽഎ. ഒരു തെറ്റും ചെയ്‌തിട്ടില്ല. മുന്നോട്ട് പോയാലും ഭയപ്പെടേണ്ട സാഹചര്യമില്ല. പൂർണ ആത്മവിശ്വാസത്തോടെ തന്നെ കാര്യങ്ങളെ നേരിടുമെന്നും എംഎൽഎ വ്യക്തമാക്കി.

'സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ ചോദ്യംചെയ്‌തപ്പോഴും കർണാടകയിലെ നേതാക്കളെ ലക്ഷ്യമിട്ട് റെയ്‌ഡുകൾ നടത്തിയപ്പോഴും ഇഡിയുടെ നടപടികളെ ശക്തമായി എതിർത്ത പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ, അതേ ഇഡി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനുള്ള തീരുമാനം കേരള സമൂഹം തീർച്ചയായും ചർച്ച ചെയ്യും.

വിഷയത്തിൽ എനിക്കെതിരെ പ്രചരിച്ച വ്യാജ വാർത്തകളെ നിയമപരമായി നേരിടാനാണ് തീരുമാനം. ഇതിനോടകം ചിലർക്ക് നോട്ടീസുകൾ അയച്ചിട്ടുണ്ട്. അഭിഭാഷകരും നിയമവിദഗ്ദ്ധരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും മറ്റ് നിയമപരമായ നീക്കങ്ങൾ കൈക്കൊള്ളുക. രാഷ്‌ട്രീയപരമായ കാര്യങ്ങൾക്ക് പാർട്ടി സംസ്ഥാന സെക്രട്ടറി മറുപടി നൽകും. ഒരു തെറ്റും ചെയ്യാത്തതിനാൽ ഉറച്ച ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും'- മുഹമ്മദ് റിയാസ് പറഞ്ഞു.

English Summary

P. A. Muhammad Riyas MLA responded to the ED's letter recommending a preliminary probe into the CMRL-Exalogic case. He stated he has committed no wrong and will face the investigation with full confidence. Riyas also criticized the Congress for supporting an ED-based inquiry despite previously opposing the agency's actions against its own leaders, vowing legal action against false news.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUHAMMAD RIYAS, CMRL EXALOGIC CASE, ED INQUIRY KERALA, P A MOHAMMED RIYAS, EXALOGIC NEWS MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA