ആലുവ: കേരള അഡ്വക്കേറ്റ് ക്ലാർക്‌സ് അസോസിയേഷന്റെ സംസ്ഥാന കൗൺസിലും കെ.പി. രാമൻ നായർ എൻഡോവ്‌മെന്റ് വിതരണവും ഇന്ന് രാവിലെ 10ന് ആലുവ ടൗൺഹാളിൽ നടക്കും. മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനാകും. അഡ്വക്കേറ്റ് ജനറൽ ജാജു ബാബു, നഗരസഭ ചെയർപേഴ്സൺ സൈജി ജോളി, കേരള ബാർ കൗൺസിൽ ചെയർമാൻ വളളക്കടവ് ജി. മുരളീധരൻ, അഡ്വ. കെ.കെ. നാസർ, അഡ്വ. പി.എൻ. ഉണ്ണികൃഷ്ണൻ, അഡ്വ. ആർ. വിഷ്ണു, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി. രവീന്ദ്രൻ, ജനറൽ സെക്രട്ടറി വി.കെ. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |