SignIn
Kerala Kaumudi Online
Friday, 23 October 2026 12.00 AM IST

വിമാനത്തിൽ ബോംബ് വച്ച സംഭവം: വിധി ഇന്ന്

aeroplane

തിരുവനന്തപുരം: 15 വർഷം മുമ്പ് കിംഗ്ഫിഷർ വിമാനത്തിൽ ബോംബ് വച്ച സംഭവത്തിൽ പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും. വലിയറത്തല സ്വദേശി രാജശേഖരൻ നായർ (64) കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം തിരുവനന്തപുരം അഡി. ജില്ലാകോടതി വിധിച്ചിരുന്നു.

2010 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തെത്തിയ കിംഗ്ഫിഷർ വിമാനത്തിൽ നാടൻ ബോംബ് കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തെ ഫ്ലൈറ്റുകൾ പൂർണമായും റദ്ദാക്കിയിരുന്നു. വലിയതുറ പൊലീസിന്റെ അന്വേഷണത്തിൽ രാജശേഖരൻ നായരുടെ പങ്ക് കണ്ടെത്തി. റിട്ട. സൈനികനായ ഇയാൾ തിരുവനന്തപുരം വിമാനത്താവളം വൃത്തിയാക്കുന്ന കരാർ കമ്പനിയുടെ സൂപ്പർവൈസറായിരുന്നു. ടേക്ക് ഓഫ് ചെയ്യുന്നതും ലാൻഡിംഗ് നടത്തുന്നതുമായ വിമാനങ്ങളിൽ കയറാൻ ഇയാൾക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു.

സംഭവ നടന്ന ദിവസം ബംഗളൂരുവിലെ സെക്യൂരിറ്റി ഏജൻസിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന് അറിയിപ്പ് ലഭിച്ചിരുന്നു. ഇത് രാജശേഖരൻ നായരെ ചൊടിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ബംഗളൂരു വിമാനത്താവളത്തിലാണ് സുരക്ഷാവീഴ്ചയെന്ന് തെളിയിക്കാൻ ബംഗളൂരുവിൽ നിന്നെത്തിയ വിമാനത്തിൽ ബോംബ് വയ്ക്കുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് ഉപയോഗിച്ച വെടിമരുന്നിൽ നിന്നാണ് ബോംബ് നിർമ്മിച്ചത്. ബോംബ് ഡിറ്റക്ഷൻ സ്ക്വാഡെത്തി ബോംബ് നിർവീര്യമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AEROPLANE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA