
തൃശൂർ: നെൽപ്പാടങ്ങളിൽ നിന്നുള്ള ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കാനുള്ള കേര പദ്ധതി അടുത്തവർഷം നടപ്പിലാക്കുമെന്ന് കൃഷി മന്ത്രി പി.പ്രസാദ്. കാർഷിക സർവകലാശാല ബഡ്ജറ്റ് പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക ബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന 24.77 കോടിയുടെ പദ്ധതിയാണിത്. 'സദ്ഗമയ"എന്ന പേരിലുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും എ.ഐ-നാനോ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഗവേഷണമേഖലയെ വിപുലപ്പെടുത്താനും ഫണ്ട് അനുവദിക്കും. കർഷകർക്ക് ഗുണനിലവാരമുള്ള വിത്തുകൾ,നടീൽ വസ്തുക്കൾ ഉൾപ്പെടെ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്കും തുക വകയിരുത്തി. 258.53 കോടിയുടെ കമ്മി ബഡ്ജറ്റ് മന്ത്രി അവതരിപ്പിച്ചു. മന്ത്രി കെ.രാജൻ, ജി.എസ്. ജയലാൽ എം.എൽ.എ, പി.നന്ദകുമാർ എം.എൽ.എ, പി.പി.സുമോദ് എം.എൽ.എ, ഡോ. പി.കെ.സുരേഷ് കുമാർ, ഡോ.വി.തുളസി,സി.എൽ.ഷിബു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |