SignIn
Kerala Kaumudi Online
Friday, 23 October 2026 6.40 PM IST

എ.ഐ കോഴ്സുകൾക്ക് ഏറെ തൊഴിലവസരങ്ങൾ

p

ഗ്ലോബൽ സ്‌കിൽസ് 2024 ൽ ഏറെ പ്രാധാന്യമർഹിക്കുന്ന മേഖലകളാണ് എ.ഐ, ഡാറ്റ സയൻസ്, ബിസിനസ്സ് സ്‌കില്ലുകൾ എന്നിവ. കണക്റ്റിവിറ്റി രംഗത്തും കൂടുതൽ തൊഴിലവസരങ്ങൾ രൂപപ്പെടും.പി.ജി ഡിപ്ലോമ ഇൻ എ.ഐ, എ.ഐ സർട്ടിഫിക്കേഷൻ, ഡാറ്റ സയൻസ് തുടങ്ങി നിരവധി ഓൺലൈൻ, ഓഫ്‌ലൈൻ കോഴ്സുകളുണ്ട്. Coursera, Udemy, EdX, Future learn തുടങ്ങി നിരവധി ടെക്നോളജി അധിഷ്ഠിത പ്ലാറ്റുഫോമിലൂടെ എ.ഐ കോഴ്സുകളെടുക്കാം.

എ.ഐ മേഖലയുമായിബന്ധപ്പെട്ട കൂടുതൽ തൊഴിലവസരങ്ങൾ രാജ്യത്ത് നിലവിൽ വരും. എല്ലാ എൻജിനിയറിംഗ് ബ്രാഞ്ച് സിലബസ്സിലും എ.ഐ ഇന്റഗ്രേഷൻ പ്രക്രിയ നടപ്പിലാക്കാൻ എ.ഐ.സി.ടി.ഇ നടപടി സ്വീകരിച്ചു വരുന്നു. ബി.ടെക് കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, ഐ.ടി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കമ്പ്യൂട്ടർ ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കും.

ബിരുദത്തോടൊപ്പം എ.ഐ അധിഷ്ഠിത സ്കിൽ വികസന കമ്പ്യൂട്ടർ പ്രോഗ്രാമുകൾ സ്വായത്തമാക്കുന്നത് എ.ഐ മേഖലയിൽ മികച്ച തൊഴിൽ ലഭിക്കാൻ സഹായിക്കും. കൂടുതൽ ഡാറ്റ സെന്ററുകൾ വരുന്നത് ഐ. ടി ഭൗതിക സൗകര്യ മേഖലയിൽ അവസരങ്ങൾക്കു വഴിയൊരുക്കും.

മൈക്രോസോഫ്റ്റ് ഇന്ത്യയിൽ എ.ഐ പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് ബില്യൺ കോടി രൂപ നിക്ഷേപിക്കുന്നു. ഡിജിറ്റൽ വിപണന രംഗത്ത് എ.ഐ വിപുലപ്പെടുത്താൻ ലക്ഷ്യമിട്ട് എ.ഐ ഭൗതിക സൗകര്യ വികസനം, ഇനവേഷൻ തുടങ്ങിയ മേഖലകളിലാണ് കൂടുതൽ നിക്ഷേപം വരുന്നത്. ഹെൽത്ത് കെയർ, കോൺട്രാക്ട് മാനേജ്‌മെന്റ്, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ എ.ഐ പ്ലാറ്റുഫോമുകൾ നിലവിൽ വരും. 2028 ഓടുകൂടി ഇന്ത്യയെ എ.ഐ പവർഹൗസാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 2025 ഓടു കൂടി 80 ബില്യൺ ഡോളർ നിക്ഷേപിച്ച് എ.ഐ അധിഷ്ഠിത ഡാറ്റ സെന്ററുകൾ നിലവിൽ വരും. മൈക്രോസോഫ്റ്റിന്റെ എ.ഐ പ്ലാറ്റ്‌ഫോമായ COPILOT വ്യാപാര, വ്യവസായ മേഖലകളിൽ കൂടുതലായി പ്രവർത്തികമാക്കും.ക്വാൽകോം, ഇന്റൽ, എ.എം.ഡി എന്നിവയുമായി ചേർന്ന് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AI COURSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA