SignIn
Kerala Kaumudi Online
Sunday, 27 September 2026 2.47 AM IST

എയ്ഡഡ് സ്‌കൂൾ നിയമനത്തിന് പൊലിസ് ക്ലിയറൻസ് വേണം

1

തിരുവനന്തപുരം: എയ് ഡഡ് സ്‌കൂളുകളിൽ അദ്ധ്യാപക, അനദ്ധ്യാപക നിയമനത്തിന് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. ജീവനക്കാരുടെ നിയമനാംഗീകാരത്തിനായി സമർപ്പിക്കേണ്ട രേഖകളിൽ പൊലീസ് വെരിഫിക്കേഷൻ പെർഫോമ കൂടി ഉൾപ്പെടുത്തി. നിയമന അംഗീകാരം പരിഗണിക്കുന്ന സമയത്ത് നിയമന അധികാരികൾ ബന്ധപ്പെട്ട പൊലിസ് അധികാരികളിൽ നിന്ന് പൊലിസ് വെരിഫിക്കേഷൻ തേടണം. ഇത് പരിഗണിച്ചായിരിക്കും നിയമനം നൽകേണ്ടതെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡി.സജിത്ബാബു ഉത്തരവിൽ നിർദേശിച്ചു. ഇതിനാവശ്യമായ ഭേദഗതി കേരള വിദ്യാഭ്യാസ ചട്ടത്തിൽ വരുത്തും. യാതൊരുവിധ ക്രിമിനൽ പശ്ചാത്തലവുമില്ലാത്തവർക്കേ ഇനി മുതൽ എയ് ഡഡ് സ്‌കൂളുകളിൽ നിയമനം നൽകൂ. സർക്കാർ സ്‌കൂളുകളിലെ താത്കാലിക ജീവനക്കാരുടെ നിയമനത്തിനും പൊതുവിദ്യാഭ്യാസ വകുപ്പ് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സഹകരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ ക്ഷേമനിധി ബോർഡുകൾ, വികസന അതോറിറ്റികൾ എന്നിവയിലെ നിയമനത്തിനും ഇതു ബാധകമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AIDED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA