
ന്യൂഡൽഹി : അതിശൈത്യത്തിലൂടെ കടന്നുപോകുന്ന ഡൽഹിയിൽ വായു നിലവാരം മെച്ചപ്പെട്ടതോടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്. വായു നിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡെക്‌സ്) മോശം വിഭാഗത്തിലെ 284 ആണ് ഇന്നലെ രേഖപ്പെടുത്തിയത്. നേരത്തെ ഗുരുതര വിഭാഗത്തിലേക്ക് കടന്നപ്പോഴാണ് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. അതേസമയം, ഡൽഹിയിൽ ഇടയ്‌ക്കിടെ പെയ്യുന്ന മഴയും ശീതക്കാറ്റും ശൈത്യം വർദ്ധിപ്പിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്നലെ കനത്ത മൂടൽമഞ്ഞു കാരണം 25ൽപ്പരം ട്രെയിനുകൾ വൈകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |