SignIn
Kerala Kaumudi Online
Sunday, 31 May 2026 12.46 AM IST

കാട്ടുപന്നിയെ ഒഴികെ കൊല്ലാൻ അനുമതിയില്ല

ak-saseendran

തിരുവനന്തപുരം: കാട്ടുപന്നിയെ അല്ലാതെ മറ്റൊരു വന്യമൃഗത്തേയും കൊല്ലാൻ അനുമതിയില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. ധനാഭ്യർത്ഥന ചർച്ചയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാട്ടുപന്നിയെ കൊല്ലാൻ തദ്ദേശസ്ഥാപനത്തിന് ഓരോ ലക്ഷം രൂപവരെ ചെലവാക്കാം. പന്നിയൊന്നിന് 1000രൂപയിൽ നിന്ന് 2000രൂപയാക്കി കൂട്ടിയിട്ടുണ്ട്. മനുഷ്യർക്ക് ശല്യമുണ്ടാക്കുന്ന മറ്റ് വന്യജീവികളേയും കൊല്ലാൻ നിയമഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുണ്ട്. അനുമതി കിട്ടിയിട്ടില്ല.ഇക്കാര്യത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ സാധ്യതയാരായുന്നുണ്ട്.

വന്യജീവികൾ നാട്ടിലിറങ്ങുന്നത് നിയന്ത്രിക്കാൻകാട്ടിൽ തന്നെ കുളങ്ങളും ജലാശയങ്ങളും നിർമ്മിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AK SASEENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA