
തിരുവനന്തപുരം: സി-ഡിറ്റ് ഡയറക്ടർ ഡോ.എം.അബ്ദുൽ റഹ്മാന് അക്ഷയ ഡയറക്ടറുടെ അധിക ചുമതല കൂടി നൽകി. എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ഫോർ വിമെൻ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഡയറക്ടറായും എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ പ്രഥമ പ്രോ വൈസ് ചാൻസലറായും പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷനിൽ (എ.ഐ.സി.ടി.ഇ) ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാസർകോട് പൈക്ക സ്വദേശിയായ ഡോ. അബ്ദുൽ റഹ്മാൻ, കൊട്ടയടക്കം അബ്ദുള്ളയുടെയും നബീസയുടെയും മകനാണ്. കേന്ദ്ര വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയത്തിലെ ഡയറക്ടറായ ഡോ. നീതു സോണയാണ് ഭാര്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |