SignIn
Kerala Kaumudi Online
Friday, 23 October 2026 6.05 PM IST

മലമ്പുഴയിൽ പുലി; ജാഗ്രത നിർദ്ദേശം

tiger

പാലക്കാട്:മലമ്പുഴയിൽ പുലിയെ കണ്ടതിനെ തുടർന്ന് പ്രദേശത്ത് ജാഗ്രത നിർദേശം നൽകി.മലമ്പുഴ അകത്തേത്തറ,കെട്ടേക്കാട് വനം റേഞ്ച് പരിധിയിൽ രാത്രി യാത്രചെയ്യുന്നവർക്കാണ് ജാഗ്രത നിർദേശം.അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് പൊലീസിന്റെയും വനംവകുപ്പിന്റെയും നിർദേശം.പ്രദേശത്ത് മുഴുവൻ സമയ നിരീക്ഷണത്തിന് വനം വകുപ്പ് പ്രത്യേക സ്‌ക്വാഡ് തുടരുന്നുണ്ട്.പുലിയെ കണ്ടെന്നറിയിച്ചയാളോട് വനംവകുപ്പ് വിവരങ്ങൾ തേടിയിട്ടുണ്ട്.പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ളശ്രമത്തിലാണ് വനം വകുപ്പ്.പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ആർ.എഫ്.ഒ അറിയിച്ചു.കഴിഞ്ഞദിവസം രാത്രിയിലാണ് മലമ്പുഴ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ മതിലിലാണ് പുലിയെ കണ്ടത്.രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് വരികയായിരുന്നവരാണ് പുലിയെ കണ്ടത്.ഇവരെ കണ്ടതോടെ പുലി ഓടിമറയുകയായിരുന്നു.പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALERT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA