
കൊച്ചി: താര സംഘടനയായ 'അമ്മ"യിലെ അംഗങ്ങളുടെ തർക്കങ്ങൾ തീർക്കാൻ പ്രത്യേക കോടതി സ്ഥാപിക്കേണ്ട അവസ്ഥയാണെന്ന് ഹൈക്കോടതി. പാവപ്പെട്ടവരുടെ ജീവിത പ്രശ്‌നങ്ങൾ ബാക്കി നിൽക്കുമ്പോൾ, 'അമ്മ"യിലെ തർക്കം തീർക്കാനേ കോടതിക്ക് സമയമുള്ളൂവെന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ പരാമർശിച്ചു.
നടി അൻസിബ ഹസന്റെ പരാതിയിൽ ഹിൽപാലസ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ലക്ഷ്മി പ്രിയയും ഭർത്താവ് ജയേഷും ഫയൽ ചെയ്ത ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സർക്കാരിന്റെയും അൻസിബയുടെയും വിശദീകരണം തേടിയ കോടതി, ഹർജി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.യുട്യൂബ് ചാനലിലെ പരാമർശത്തിന്റെ പേരിൽ ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം മജിസ്‌ട്രേട്ട് കോടതി തള്ളിയതിനെതിരെ, അൻസിബ നേരത്തെ നൽകിയ ഹർജിയും ഇതേ ബെഞ്ചാണ് പരിഗണിച്ചത്. .
മുമ്പ് ലക്ഷ്മി പ്രിയയ്‌ക്കയച്ച വാട്സാപ്പ് സന്ദേശത്തിന്റെ പേരിലുണ്ടായ പരാതിയിൽ അൻസിബയെ പൊലീസ് തൃപ്പൂണിത്തുറ വനിതാ സെല്ലിൽ വിളിച്ചു വരുത്തിയിരുന്നു. ചില രേഖകളിൽ നിർബന്ധിച്ച് ഒപ്പിട്ടു വാങ്ങിയെന്നാരോപിച്ച് അൻസിബ തൃപ്പൂണിത്തുറ മജിസ്‌ട്രേട്ട് കോടതിയിൽ ഹർജി ഫയൽ ചെയ്തു. കോടതി നിർദ്ദേശ പ്രകാരമാണ് ലക്ഷ്മി പ്രിയ, ജയേഷ്, വനിതാ സെൽ സബ് ഇൻസ്‌പെക്ടർ രേഷ്മ എന്നിവർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |