SignIn
Kerala Kaumudi Online
Wednesday, 07 October 2026 2.06 AM IST

ആൻജിയോപ്ലാസ്റ്റി: ഇൻഷ്വറൻസിലും ഒത്തുകളി

READ ENGLISH VERSION
1

തിരുവനന്തപുരം: അനിവാര്യമില്ലാത്തവർക്കും ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിന് പിന്നിൽ രോഗികളുടെ ഇൻഷ്വറൻസ് കവറേജും ചില ആശുപത്രികൾക്ക് പ്രേരണയാകുന്നുവെന്ന് ആക്ഷേപം. ഇൻഷ്വറൻസ് തുക ക്ലെയിം ചെയ്യാമെന്നതിനാൽ രോഗികൾക്ക് ബാദ്ധ്യത വരുന്നില്ല. ഇത് മുതലെടുത്താണ് ചെറിയ നെഞ്ചുവേദനയുമായി വരുന്നവർക്ക് പോലും ചില ആശുപത്രികൾ ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതത്രേ. ലക്ഷങ്ങളാണ് പല ആശുപത്രികളും ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിന് ഈടാക്കുന്നത്. അടിയന്തരമായി ആൻജിയോപ്ലാസ്റ്റി നടത്തണമെന്ന് രോഗികളോട് ആശുപത്രികൾ പറയും. ചെലവാകുന്ന തുകയും വ്യക്തമാക്കും. ഹൃദയത്തിലെ ബ്ലോക്ക് ഒഴിവാക്കാൻ സ്റ്റെന്റ് ഇടുന്നതിന്റെ ആവശ്യകതയും ബോദ്ധ്യപ്പെടുത്തും. ഗുണനിലവാരമുള്ള സ്റ്റെന്റാണ് അഭികാമ്യമെന്നും അതിന് വിലകൂടുതലാണെന്നും അറിയിക്കും. ഇൻഷ്വറൻസ് ക്ലെയിം കിട്ടുമെന്നും ബോദ്ധ്യപ്പെടുത്തുന്നതോടെ കാശ് മുടക്കേണ്ടി വരാത്തതിനാൽ രോഗികൾ സമ്മതം മൂളും. ക്ലെയിം അനുവദിക്കാൻ ആൻജിയോപ്ലാസ്റ്റി അനിവാര്യമാണോയെന്ന് പരിശോധനാ റിപ്പോർട്ട് നോക്കിയാണ് ഇൻഷ്വറൻസ് കമ്പനികൾ തീരുമാനമെടുക്കുന്നതെങ്കിലും ആശുപത്രികളുമായുള്ള ഒത്തുകളിയിൽ പാസാക്കി നൽകും. എന്നാൽ, ഇത് കർശനമായി പരിശോധിക്കുന്ന ഇൻഷ്വറൻസ് കമ്പനികളുമുണ്ട്.

 സ്റ്റെന്റിനും കമ്മിഷൻ!

ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിൽ ഉപയോഗിക്കുന്ന സ്റ്റെന്റുകളുമായി ബന്ധപ്പെട്ട് കമ്മിഷൻ ഇടപാടും നടക്കാറുണ്ട്. വില കൂടിയ സ്റ്റെന്റുകൾ ഉപയോഗിക്കാൻ സ്റ്റെന്റ് നിർമ്മാണ കമ്പനികൾ ഡോക്ടർമാരെ സ്വാധീനിക്കും. ഇതിൽ വഴങ്ങുന്ന ഡോക്ടർമാർക്ക് വൻ ഓഫർ നൽകും. ഗിഫ്റ്റുകൾ, യാത്രകൾ, പരിപാടികളുടെ സ്‌പോൺസർഷിപ്പ് ഇങ്ങനെ പോകും ഓഫറുകൾ. വില കൂടിയ സ്റ്റെന്റാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഓഫറുകളുടെ വലിപ്പവും കൂടും. അതിനാൽ ആൻജിയോപ്ലാസ്റ്റി അനിവാര്യമില്ലാത്ത രോഗികൾക്കും വില കൂടിയ സ്റ്റെന്റുകൾ ഉപയോഗിക്കും. ഇതിലൂടെ രോഗികൾക്ക് ആശുപത്രി ബിൽത്തുകയുടെ ഭാരം കൂടും.

​മ​ന്ത്രി​യു​മാ​യി​ ​അ​ഭി​പ്രാ​യ​ ​ഭി​ന്നത ആ​രോ​ഗ്യ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​യെ​ ​മാ​റ്റും

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ന്ത്രി​ ​കെ.​മു​ര​ളീ​ധ​ര​നു​മാ​യു​ള്ള​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സം​ ​രൂ​ക്ഷ​മാ​യ​തോ​ടെ​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്ഥാ​ന​ത്തു​ ​നി​ന്ന് ​ഡോ.​ശ​ർ​മ്മി​ള​ ​മേ​രി​ ​ജോ​സ​ഫി​നെ​ ​മാ​റ്റും.​ ​മ​രു​ന്നു​ ​ക്ഷാ​മ​ ​വി​ഷ​യ​ത്തി​ല​ട​ക്കം​ ​താ​ൻ​ ​ന​ട​പ​ടി​ക്ക് ​നി​ർ​ദ്ദേ​ശി​ച്ച​ 35​ ​ഫ​യ​ലു​ക​ൾ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി​ടി​ച്ചു​ ​വ​ച്ചി​രി​ക്കു​ന്ന​താ​ണ് ​മ​ന്ത്രി​യെ​ ​ചൊ​ടി​പ്പി​ച്ച​ത്.​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​യെ​ ​മാ​റ്റ​ണ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​നെ​ ​നേ​രി​ൽ​ക്ക​ണ്ട് ​മ​ന്ത്രി​ ​ആ​വ​ശ്യ​മു​ന്ന​യി​ച്ചു.
പി​ന്നാ​ലെ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​ ​മ​ന്ത്രി​യു​മാ​യി​ ​സം​സാ​രി​ച്ചു.​ ​പു​തി​യ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​ആ​രാ​യി​രി​ക്ക​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള​ ​നി​ർ​ദ്ദേ​ശം​ ​മ​ന്ത്രി​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യെ​ ​അ​റി​യി​ച്ചു.​ ​കേ​ന്ദ്ര​ ​ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ​ ​കാ​ലാ​വ​ധി​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ഐ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​യ​ട​ക്കം​ ​പ​രി​ഗ​ണി​ക്കു​ന്നു​വെ​ന്നാ​ണ് ​സൂ​ച​ന.


ഫ​യ​ലു​ക​ളി​ൽ​ ​തീ​രു​മാ​ന​മി​ല്ല

​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ​സ് ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​ആ​ഭ്യ​ന്ത​ര​ ​വി​ജി​ല​ൻ​സ് ​വി​ഭാ​ഗം​ ​രൂ​പീ​ക​രി​ക്കാ​നു​ള്ള​ ​നി​ർ​ദ്ദേ​ശ​ങ്ങ​ള​ട​ങ്ങി​യ​ ​ഫ​യ​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​കൈ​മാ​റി​യി​ട്ടും​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​തീ​രു​മാ​ന​മെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് ​മ​ന്ത്രി​യു​ടെ​ ​പ​രാ​തി
​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ​സ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​മു​ൻ​ ​എം.​ഡി​ ​ല​ക്ഷ​ങ്ങ​ൾ​ ​മു​ട​ക്കി​ ​ടെ​ന്നീ​സ് ​ക്ല​ബി​ൽ​ ​അം​ഗ​ത്വ​മെ​ടു​ത്ത​ത് ​സം​ബ​ന്ധി​ച്ച് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​ക​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശം​ ​ന​ട​പ്പാ​യി​ല്ല.​ ​മ​രു​ന്നു​ക്ഷാ​മം​ ​ശ​രി​യാ​യ​ ​രീ​തി​യി​ൽ​ ​നേ​രി​ടു​ന്ന​തി​ൽ​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ​ ​ഏ​കോ​പ​നം​ ​ഉ​ണ്ടാ​യി​ല്ല
​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​ര​ണ്ടാം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ്,​ ​ന​ഴ്സിം​ഗ് ​കോ​ളേ​ജ് ​ഹോ​സ്റ്റ​ൽ​ ​നി​ർ​മ്മാ​ണം​ ​എ​ന്നി​വ​യ്ക്കു​ ​മാ​സ്റ്റ​ർ​ ​പ്ലാ​ൻ​ ​ത​യ്യാ​റാ​ക്കാ​ൻ​ ​വി​വി​ധ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​സ​ഹാ​യം​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത് ​മു​ന്നോ​ട്ടു​വ​ന്നി​ട്ടും​ ​അ​നു​മ​തി​ ​വൈ​കു​ന്നു

English Summary

There are allegations that insurance coverage may be one of the factors encouraging some hospitals to perform angioplasty even when it may not be medically necessary. Since patients can claim the procedure costs through insurance, they may not bear the financial burden directly.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANGIOPLASTY, UNNECESSARY ANGIOPLASTY, HEALTH INSURANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA