SignIn
Kerala Kaumudi Online
Monday, 28 September 2026 3.10 AM IST

അൻസിബയുടെ പരാതി: ലക്ഷ്മിപ്രിയയ്ക്കെതിരെ കേസെടുത്ത് പൊലീസ്

1

കൊച്ചി: അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ ലക്ഷ്മിപ്രിയയെ പ്രതിയാക്കി പാലാരിവട്ടം പൊലീസ് കേസെടുത്തു. എറണാകുളം മജിസ്ട്രേട്ട് കോടതി ഉത്തരവിനെ തുടർന്നാണ് നടപടി.

യൂ ട്യൂബ് ചാനലിൽ ലക്ഷ്മിപ്രിയ നൽകിയ അഭിമുഖത്തിൽ തനിക്കെതിരെ അപകീർത്തികരവും അശ്ലീലധ്വനിയുള്ളതുമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പാലാരിവട്ടം പൊലീസിൽ അൻസിബ നൽകിയ പരാതിയിൽ ആദ്യം കേസെടുത്തിരുന്നില്ല. ഇതിനെതിരെ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചപ്പോൾ മജിസ്ട്രേട്ട് കോടതി വീണ്ടും ഹർജി പരിഗണിച്ച് തീരുമാനമെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ബി.എൻ.എസ് നിയമത്തിലെ രണ്ട് കൊല്ലം വരെ തടവും പിഴയും ചുമത്താവുന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANSIBA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA