കൊല്ലം: പുനലൂർ എഎസ്‌പി ഡോ. ഒ അപർണ ഐപിഎസ് വിവാഹിതയാകുന്നു. പുനലൂർ സ്വദേശിയായ അഭിഭാഷകനും സിപിഐ നേതാവുമായ രാഹുൽ രാധാകൃഷ്ണനാണ് വരൻ. അടുത്ത മാസം വിവാഹനിശ്ചയമുണ്ടാകുമെന്നാണ് വിവരം.
മലപ്പുറം ജില്ലയിൽ നിന്നുള്ള ആദ്യ വനിതാ ഐപിഎസ് ഓഫീസറാണ് അപർണ. മലപ്പുറം ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സിൽ നിന്ന് എസ്‌ഐയായി വിരമിച്ച മലപ്പുറം ഓളക്കൽ സ്വദേശി അനിൽ കുമാറിന്റെയും അദ്ധ്യാപികയായ കെ ഷീബയുടെയും മകളാണ്.
അപർണ പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കിയതിനുശേഷമാണ് ഐപിഎസിലെത്തിയത്. കൊവിഡ് സമയത്ത് മലപ്പുറം സർക്കാർ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നതിനിടെ ഓൺലൈനിൽ സിവിൽ സർവീസ് പഠനത്തിന് ചേരുകയായിരുന്നു. ആദ്യ ശ്രമത്തിൽ 475ാം റാങ്ക് നേടിയാണ് ഐപിഎസ് നേട്ടം കൈവരിച്ചത്. മുൻ എംഎൽഎ കെ കൃഷ്ണപിള്ളയുടെ ചെറുമകനും കെ രാധാകൃഷ്ണന്റെ മകനുമാണ് അഡ്വ.രാഹുൽ രാധാകൃഷ്ണൻ.
Punalur ASP Dr. O. Aparna IPS is set to marry advocate and CPI leader Rahul Radhakrishnan from Punalur, with the engagement expected next month. Aparna, the first woman IPS officer from Malappuram, is an MBBS graduate who secured IPS with an All India Rank of 475 in her first Civil Services attempt.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |