SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.24 AM IST

പെരുമാറ്റച്ചട്ടം നിലനിൽക്കെ ഉന്നത നിയമനത്തിന് നീക്കം

p

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിൽക്കെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് നിയമനം നടത്താൻ തിരക്കിട്ട് നീക്കം. മാർച്ചിലാണ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനമിറക്കിയത്.

മുഖ്യമന്ത്രി അധ്യക്ഷനായുള്ള കൗൺസിലിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റിനെ നിയമിക്കുന്നത് സർക്കാരാണ്. 45 അപേക്ഷകരുണ്ട്. 25നാണ് ഇൻറർവ്യൂ നിശ്ചയിച്ചിരിക്കുന്നത്. അഞ്ചു വർഷമാണ് കാലാവധി. ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണ പരിചയവും ഭരണ പരിചയവും കണക്കിലെടുത്താണ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റിനെ നിയമിക്കുന്നത്. ആസൂത്രണ ബോർഡ് ചെയർമാൻ വി.കെ. രാമചന്ദ്രനാണ് സെർച്ച്‌ കമ്മിറ്റിയുടെ അധ്യക്ഷൻ.

സർവ്വകലാശാലകളിലും കോളേജുകളിലും ശാസ്ത്ര സാങ്കേതിക ഗവേഷണത്തിന് കേന്ദ്രസർക്കാർ അനുവദിക്കുന്ന കോടിക്കണക്കിന് രൂപയുടെ പ്രോജക്ടുകൾ ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ ചുമതലയിലാണ് നടപ്പാക്കുന്നത്.

സർക്കാരിന്റെ അവസാന കാലത്ത് ശുപാർശ ചെയ്ത പി.എസ്‌.സി അംഗങ്ങളുടെയും ഇൻഫർമേഷൻ കമ്മീഷണറുടെയും പഞ്ചായത്ത് ഓംബുഡ്സ്മാന്റെയും നിയമനങ്ങൾ ഗവർണർ തടഞ്ഞു വച്ചിരിക്കുകയാണ്. ഇൻറർവ്യൂ മാറ്റിവയ്ക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: APPLICATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA