SignIn
Kerala Kaumudi Online
Monday, 20 July 2026 8.11 PM IST

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കം

1

ആറന്മുള : പാർത്ഥസാരഥി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വള്ളസദ്യയുടെ ഉദ്ഘാടനം ആനക്കൊട്ടിലിലെ പ്രത്യേക വേദിയിലെ വിളക്കിൽ ദീപം തെളിച്ച് ദേവസ്വംമന്ത്രി കെ.മുരളീധരൻ നിർവഹിച്ചു. തൂശനിലയിൽ മന്ത്രി വിഭവങ്ങൾ വിളമ്പി ഭഗവാന് സമർപ്പിച്ചു. മന്ത്രിയും വിശിഷ്ടാതിഥികളും വള്ളസദ്യ കഴിച്ചു. ആദ്യദിവസം പത്ത് പള്ളിയോടങ്ങൾ പങ്കെടുത്തു. സെപ്തംബർ 16 വരെ നടക്കുന്ന വള്ളസദ്യയിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ അബിൻ വർക്കി, പഴകുളം മധു, വർഗീസ് മാമൻ, മുൻ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, കെ.വി.സാംബദേവൻ എന്നിവർ പങ്കെടുത്തു. ആഗസ്റ്റ് 30നാണ് ഉത്രട്ടാതി ജലമേള. സെപ്തംബർ നാലിനാണ് അഷ്ടമിരോഹിണി വള്ളസദ്യ. വ​ഴി​പാ​ടു​കാ​ർക്ക് ​മാ​ത്ര​മാ​ണെ​ങ്കി​ലും​ ​3​00 ​രൂ​പയുടെ സ്‌​പെ​ഷ്യ​ൽ​ ​പാ​സ് ​എ​ടു​ത്ത് ​​വ​ള്ള​സ​ദ്യ​ ​​ക​ഴി​ക്കാം.​ ​ബുക്ക് ചെയ്യാൻ : aranmulaboatrace.com

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARANMULA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA