SignIn
Kerala Kaumudi Online
Sunday, 09 August 2026 2.16 AM IST

അർജുൻ ആയങ്കി സഞ്ചരിച്ച കാർ കണ്ടെത്തി

car-arjun-

കണ്ണൂർ:ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കി സഞ്ചരിച്ച കാർ കണ്ണൂർ പനങ്കാവിൽ നിന്നും കണ്ടെത്തി. അർജുൻ ആയങ്കിയുടെ സുഹൃത്തും ശ്രീകണ്ഠാപുരം നഗരസഭ അയങ്കാളി തൊഴിലുറപ്പ് പദ്ധതി ഓവർസിയറായി ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരി ദീപ്തി വാടകയ്ക്ക് താമസിക്കുന്ന വീട്ടുമുറ്റത്തായിരുന്നു കാർ നിറുത്തിയിട്ടത്. ആയങ്കിയെ കണ്ടെത്താൻ വ്യാപക തെരച്ചിൽ നടത്തുന്നതിനിടെയാണ് കാർ കണ്ടെടുത്തത്. പൂട്ടിയിട്ട വീടിന്റെ മുറ്റത്ത് മറ്റൊരു വാഹനത്തിന് മുന്നിലായാണ് കാർ നിറുത്തിയിട്ടിരുന്നത്. ക്രെയിൻ ഉപയോഗിച്ച് വാഹനം നീക്കിയാണ് കാർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആയങ്കിയുടെ ഭാര്യ കൊല്ലം സ്വദേശി ജി.എസ്.രമ്യയുടെ ഉടമസ്ഥതയിലുള്ള ടാറ്റ നെക്‌സോൺ കാറാണ് കസ്റ്റഡിയിലെടുത്തത്.

 സംസ്ഥാനം വിട്ടെന്ന് സൂചന

തൃശൂർ : പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി സംസ്ഥാനം വിട്ടതായി സംശയിക്കുന്നെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ കേരളകൗമുദിയോട് വ്യക്തമാക്കി. സഹോദരന്റെ കൈവശം മൊബൈൽ ഫോൺ കൊടുത്തയച്ചശേഷം പൊലീസിനെ കബളിപ്പിച്ചതാകാമെന്നും ചില ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. ഇതിനിടെ അർജുൻ കഴിഞ്ഞ ദിവസം എടപ്പാളിലെത്തിയതായി പൊലീസിനു വിവരം ലഭിച്ചു. എടപ്പാളിലെ റസ്റ്റോറന്റിൽ നിന്ന് ചായയും ഭക്ഷണവും കഴിച്ചതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARJUN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA