
ഒരു കേസിൽ ജാമ്യം
കണ്ണൂർ: കാപ്പ ചുമത്തിയ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ബി.വി.വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം വളപട്ടണം എസ്.എച്ച്.ഒ ടി.എം.വിപിന്റെ നേതൃത്വത്തിൽ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 23ഓളം കേസുകളിൽ ഇയാൾ പ്രതിയാണ്. നിലവിൽ തലശ്ശേരി സബ് ജയിലിലായിരുന്നു.
അതേസമയം കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തലശ്ശേരി ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ചു. മറ്റ് മൂന്ന് കേസുകളിൽ റിമാൻഡിലായതിനാൽ പുറത്തിറങ്ങാനാവില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |