SignIn
Kerala Kaumudi Online
Thursday, 22 October 2026 12.13 PM IST

ഭൂമി തരം മാറ്റത്തിന് കൈക്കൂലി :വില്ലേജ് ഓഫീസർ പിടിയിൽ

1

കോഴിക്കോട്: ഭൂമി തരം മാറ്റത്തിന് 50,000 രൂപ കൈക്കൂലി വാങ്ങിയ ഒളവണ്ണ വില്ലേജ് ഓഫീസർ ഉല്ലാസ് മോൻ പിടിയിൽ. എട്ടു ലക്ഷം രൂപയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. അൻപതിനായിരം രൂപ കൈമാറുന്നതിനിടെയാണ് അറസ്റ്റ്.

കോഴിക്കോട് ചേവരമ്പലം സ്വദേശിയായ പരാതിക്കാരൻ തന്റെ ഉടമസ്ഥതയിലുള്ള 1.62 ഏക്കർ വസ്തു തരം മാറ്റുന്നതിനായി നൽകിയ അപേക്ഷയിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് വസ്തുവിന്റെ നികുതി ഒടുക്കാൻ ഒളവണ്ണ വില്ലേജ് ഓഫീസറെ സമീപിച്ചിരുന്നു. എന്നാൽ വസ്തു ലോൺ ആവശ്യത്തിന് ഈട് വച്ചിട്ടുള്ളതിനാൽ നികുതി സ്വീകരിക്കുന്നതിന് ചില തടസങ്ങളുണ്ടെന്ന് വില്ലേജ് ഓഫീസറായ ഉല്ലാസ് മോൻ പരാതിക്കാരനോട് പറയുകയും,തടസങ്ങൾ പരിഹരിക്കുന്നതിന് സെന്റ് ഒന്നിന് 10,000 രൂപ നിരക്കിൽ ആകെ 16,20,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു. ഇത്രയും തുക നൽകാൻ കഴിയില്ലെന്ന് പറഞ്ഞതിനെ തുടർന്ന് എട്ട് ലക്ഷം രൂപ നൽകിയാൽ മതിയെന്നും,ആദ്യ ഗ‌ഡുവായി അമ്പതിനായിരം രൂപ നൽകണമെന്നും നേരിട്ട് വിളിച്ചുവരുത്തി ആവശ്യപ്പെട്ടു.

തുടർന്ന് പരാതിക്കാരൻ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ,ഇന്നലെ വൈകിട്ട് കോഴിക്കോട് വെള്ളിമാട്കുന്ന് എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപത്ത് വച്ച് പരാതിക്കാരനിൽ നിന്നും 50,000 രൂപ കൈക്കൂലി വാങ്ങിയ എറണാകുളം കോതമംഗലം സ്വദേശിയായ ഉല്ലാസ് മോനെ കൈയോടെ പിടി കൂടി. അറസ്റ്റ് ചെയ്ത പ്രതിയെ വിജിലൻസ് കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA