SignIn
Kerala Kaumudi Online
Monday, 08 June 2026 3.14 AM IST

എ.ടി.എം കൗണ്ടറിനുള്ളിൽ യുവതിയെ കടന്നുപിടിച്ച പ്രതി പിടിയിൽ

prathi

തൊടുപുഴ: മങ്ങാട്ടുകവലയിൽ എസ്.ബി.ഐ ബാങ്കിന്റെ എ.ടി.എമ്മിൽ നിന്നും പണമെടുക്കുന്നതിനിടെ, യുവതിയെ കടന്നുപിടിച്ച കേസിൽ പ്രതി പിടിയിൽ. മടക്കത്താനം ഒല്ലൂർ വീട്ടിൽ അഭിജിതാണ് (23) പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന യുവതിയാണ് അതിക്രമത്തിനിരയായത്.

വൈകിട്ട് പണമെടുക്കുന്നതിനിടെ, ഉള്ളിലെതന്നെ മറ്റൊരു എ.ടി.എം കൗണ്ടർ ഉപയോഗിച്ചിരുന്ന യുവാവ് സമീപമെത്തി യുവതിയെ കടന്നുപിടിച്ചശേഷം ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ ഇറങ്ങി ഓടിയ പ്രതി പുറത്തുണ്ടായിരുന്ന സുഹൃത്തിന്റെ ബൈക്കിൽ കയറി രക്ഷപ്പെട്ടു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും ആളെ തിരിച്ചറിഞ്ഞ തൊടുപുഴ പൊലീസ് വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA