തിരുവനന്തപുരം: കേരളത്തിലെ പിഎസ്‌സി റാങ്ക് ജേതാക്കളുടെ സമരത്തിന്റെ ഭാഗമാകുന്നത് കൂടുതൽ പഠിച്ച ശേഷമെന്ന് അവതാരക രഞ്ജിനി ഹരിദാസ്. നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തിൽ രഞ്ജിനി പങ്കെടുത്തിരുന്നു. ഡൽഹിയിലെ സമരത്തിന് സജീവമായതിന് പിന്നാലെ എന്തുകൊണ്ട് പിഎസ്‌സി സമരത്തിന്റെ ഭാഗമാകുന്നില്ലെന്ന ചോദ്യവും ഉയർന്നിരുന്നു. ഇതോടെയാണ് പ്രതികരിച്ച് താരം രംഗത്തെത്തിയത്.
പിഎസ്‌സി റാങ്ക് ജേതാക്കളുടെ സമരത്തിന്റെ ഭാഗമാകുമോയെന്ന് ചോദിച്ച് തനിക്ക് നിരന്തരം സന്ദേശങ്ങൾ ലഭിക്കാറുണ്ട്. അതേക്കുറിച്ച് സംസാരിക്കുന്നതിൽ തനിക്ക് സന്തോഷമേയുള്ളുവെന്ന് രഞ്ജിനി പറയുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സമരത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചുൾപ്പടെ വിവരങ്ങൾ ആവശ്യമുണ്ടെന്നും രഞ്ജിനി കൂട്ടിച്ചേർത്തു. 'ഓൺലൈനിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പ്രതിഷേധത്തിന്റെ ഭാഗമായ ആരോടെങ്കിലും നിലവിലെ സാഹചര്യത്തെക്കുറിച്ച് സംസാരിക്കാൻ സാധിക്കുമോ?'- രഞ്ജിനി കുറിച്ചു.
കേരള പി.എസ്.സി. റാങ്ക് ഹോൾഡർമാരുടെ സമരത്തെക്കുറിച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ധാരാളം സന്ദേശങ്ങൾ എനിക്ക് ലഭിക്കുന്നുണ്ട്. അത് ചെയ്യാൻ എനിക്ക് സന്തോഷമേയുള്ളൂ, എന്നാൽ അതിനുമുമ്പ് എനിക്ക് കുറച്ച് പശ്ചാത്തല വിവരങ്ങൾ ആവശ്യമാണ്. ഓൺലൈനിൽ മതിയായ വിവരങ്ങൾ ലഭ്യമല്ല. സാഹചര്യം മനസ്സിലാക്കാൻ വേണ്ടി, ഈ പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരിൽ ആരുമായെങ്കിലും എനിക്ക് സംസാരിക്കാൻ കഴിയുമോ? ദയവായി ബന്ധപ്പെടാനുള്ള വിവരങ്ങൾ എനിക്ക് നേരിട്ട് സന്ദേശമായി അയച്ചുതരിക.
Anchor Ranjini Haridas announced she needs to gather more information before joining the Kerala PSC rank holders' protest. Having recently participated in a Delhi protest concerning the NEET paper leak, she faced questions about her absence. Haridas responded via Instagram, stating her willingness to join but requesting more background information and contact with protesters to understand the situation adequately.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |