
തിരുവനന്തപുരം: ശ്രീനാരായണഗുരുദേവൻ പ്രഥമ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിലെ 137-ാമത് പ്രതിഷ്ഠാവാർഷികവും മഹാശിവരാത്രി ആഘോഷവും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 6.15ന് നടക്കുന്ന സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ.വാസവൻ മുഖ്യാതിഥിയാകും. കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവി, ഡോ. ശശി തരൂർ എം.പി, സി.പി.എം ജില്ല സെക്രട്ടറി വി.ജോയി, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. പി.വി.ജഗതി രാജ്, റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ്, എം.എൽ.എമാരായ സി.കെ.ഹരീന്ദ്രൻ, ചാണ്ടി ഉമ്മൻ, ജില്ല പഞ്ചായത്ത് അംഗം വി.എസ്.ബിനു, സ്വാമി സാന്ദ്രാനന്ദ എന്നിവർ പങ്കെടുക്കും. 26വരെയാണ് ശിവരാത്രി മഹോത്സവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |