
തിരുവനന്തപുരം: ഓണറേറിയം വർദ്ധന ഉൾപ്പെടെ ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ
ആരംഭിച്ച രാപകൽ സമരം അൻപതാം ദിവസത്തിലെത്തുന്ന ഇന്ന് ആശാവർക്കർമാർ മുടിമുറിച്ച് പ്രതിഷേധിക്കും. രാവിലെ 11ന് സെക്രട്ടേറിയറ്റിന് മുന്നിലെ സമരവേദിയിലാണിത്.
അതിനിടെ നിരാഹാരസമരം പതിനൊന്നാം ദിവസത്തിലേക്കും കടന്നു. പാലോട് എഫ്.എച്ച്.സിയിലെ എസ്.എസ്.അനിതകുമാരി, പുത്തൻതോപ്പ് സി.എച്ച്.സിയിലെ ബീന പീറ്റർ, വട്ടിയൂർക്കാവ് എഫ്.എച്ച്.സിയിലെ എസ്.ബി.രാജി എന്നിവരാണ് ഇപ്പോൾ നിരാഹാരം അനുഷ്ഠിക്കുന്നത്. സഹന സമരത്തിന്റെ വൈകാരിക നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും തങ്ങളിനിയും സഹിക്കണോയെന്ന് പൊതുസമൂഹം വിലയിരുത്തട്ടെയെന്നും ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനി പറഞ്ഞു. ഉഷ്ണ തരംഗ സാദ്ധ്യതയുള്ളതിനാൽ ആളുകൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്ന മുഖ്യമന്ത്രിക്ക് ആശമാരുടെ ആരോഗ്യത്തെക്കുറിച്ച് യാതൊരു ആശങ്കയുമില്ലെന്നും കുറ്റപ്പെടുത്തി.
ഫെബ്രുവരി 10ന് തുടക്കം
ഫെബ്രു.10: സെക്രട്ടേറിയറ്റിന് മുന്നിൽ രാപകൽ സമരം തുടങ്ങി
15: ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ ചർച്ച. കുടുംബസംഗമം
20: സെക്രട്ടേറിയറ്റിന് മുന്നിൽ മഹാസംഗമം
മാർച്ച് 3: നിയമസഭാ മാർച്ച്
17: സെക്രട്ടേറിയറ്റ് ഉപരോധം
19: എൻ.എച്ച്.എമ്മുമായും മന്ത്രിതലത്തിലും ചർച്ച
20: നിരാഹാരസമരം ആരംഭിച്ചു
24: സെക്രട്ടേറിയറ്റിന് മുന്നിൽ കൂട്ട ഉപവാസം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |