SignIn
Kerala Kaumudi Online
Wednesday, 22 July 2026 2.36 PM IST

അധികഭൂമി കൈവശക്കാർക്ക് നൽകാൻ ചട്ടംവരും: മന്ത്രി രാജൻ

p

തിരുവനന്തപുരം:പട്ടയത്തിൽ പറഞ്ഞതിലും കൂടുതൽ ഭൂമി സർവ്വേയിലോ, അളക്കുമ്പോഴോ കണ്ടെത്തിയാൽ ഉടമകൾക്കുതന്നെ പതിച്ചുനൽകാൻ പുതിയ സെറ്റിൽമെന്റ് ആക്ട് കൊണ്ടുവരുമെന്ന് റവന്യു മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു.

വകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചകൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

പട്ടയത്തിൽ പറയുന്നതിലേറെ ഭൂമിയുണ്ടെങ്കിൽ അത് എന്തുചെയ്യുമെന്നത് സംബന്ധിച്ച് നിലവിൽ നിയമമില്ല. പോക്ക് വരവ് നടത്താനോ, വിൽക്കാനോ,പിന്തുടർച്ചാവകാശികൾക്ക് എഴുതി നൽകാനോ നിയമമില്ല. ഇൗ പ്രശ്നം പരിഹരിക്കാനാണ് ചട്ടം കൊണ്ടുവരുന്നത്. പട്ടയം നഷ്ടപ്പെട്ടാൽ നൽകാനും നിയമമില്ല. ഇ-പട്ടയം വരുന്നതോടെ അതിനും പരിഹാരമാകും.

അതേസമയം, സർക്കാർ ഭൂമി കയ്യേറിയവർ എത്ര ഉന്നതനായാലും നടപടിയെടുക്കും. സർക്കാർ ഭൂമിയും മിച്ചഭൂമിയും വനഭൂമിയും വേർതിരിക്കും.

ഭൂമി തരംമാറ്റുന്നതിനുള്ള എല്ലാ അപേക്ഷകളിലും നവംബറോടെ തീരുമാനമുണ്ടാക്കും.അപേക്ഷകൾ കുറവായിരുന്ന എട്ട് റവന്യു ഡിവിഷനുകളിൽ ആഗസ്റ്റിലും മറ്റ് 19 ഡിവിഷനുകളിൽ നവംബറിലും തീർപ്പാക്കും.
മലയോരത്തും ആദിവാസി മേഖലകളിലും പട്ടയം നൽകുന്നത് പ്രത്യേക ദൗത്യമായി ഏറ്റെടുക്കും. മലയോര മേഖലകളിൽ റവന്യു,വനം വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത സർവ്വേ നടത്തി പട്ടയം നൽകാൻ നടപടിയെടുത്തിട്ടുണ്ട്. ഇൗ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ച് അനുമതി ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ട്.

ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് 177000 പട്ടയമാണ് നൽകിയത്. ഇൗ സർക്കാർ ഒരു വർഷത്തിനുള്ളിൽ 54535 പട്ടയങ്ങളാണ് നൽകിയത്. ഇതുമായി ബന്ധപ്പെട്ട് ലാൻഡ് ബോർഡുകളിൽ കെട്ടിക്കിടക്കുന്ന 89975 കേസുകളിൽ തീർപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്.

ക​ല്ലി​ട​ൽ​ ​നി​റു​ത്തി​ ​ഉ​ത്ത​ര​വ് ​ഇ​റ​ക്കി​യി​ട്ടി​ല്ല

​സി​ൽ​വ​ർ​ലൈ​ൻ​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യ​ ​ക​ല്ലി​ട​ൽ​ ​നി​റു​ത്തി​ക്കൊ​ണ്ട് ​ഉ​ത്ത​ര​വ് ​ഇ​റ​ക്കി​യി​ട്ടി​ല്ലെ​ന്ന് ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ​ അ​റി​യി​ച്ചു.
ക​ല്ലി​ട​ൽ​ ​വൈ​കു​ന്ന​തു​ ​കാ​ര​ണം​ ​സ​മൂ​ഹ്യ​പ്ര​ത്യാ​ഘാ​ത​ ​പ​ഠ​നം​ ​മ​ന്ദ​ഗ​തി​യി​ലാ​യി​രി​ക്കു​ന്നു​വെ​ന്ന് ​കെ.​ആ​ർ.​ഡി.​സി.​എ​ൽ​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​മേ​യ് 5​ന് ​ക​ത്തി​ലൂ​ടെ​ ​അ​റി​യി​ച്ചു.​ ​ക​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ക​ല്ലു​ക​ൾ​ ​സ്ഥാ​പി​ക്കു​ന്ന​ത് ​കൂ​ടാ​തെ​ ​ജി​യോ​ ​ടാ​ഗിം​ഗ് ​ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും​ ​വീ​ടു​ക​ൾ,​​​ ​മ​ര​ങ്ങ​ൾ,​​​ ​മ​തി​ലു​ക​ൾ​ ​മു​ത​ലാ​യ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​അ​ട​യാ​ളം​ ​രേ​ഖ​പ്പെ​ടു​ത്തി​ ​സ​ർ​വേ​ ​മു​ന്നോ​ട്ടു​ ​പോ​കു​ന്ന​തി​നും​ ​മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യെ​ന്ന് ​മ​ന്ത്രി​ ​അ​റി​യി​ച്ചു.

തിരുവനന്തപുരത്ത് ദേശീയ ഹൗസ് പാർക്ക്

രാജ്യത്താദ്യമായി തിരുവനന്തപുരത്ത് ദേശീയ ഹൗസ് പാർക്ക് സ്ഥാപിക്കുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ഇതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നുണ്ട്. നാൽപ്പതോളം വീടുകളുടെ മാതൃക ഇവിടുണ്ടാകും. വീടുകൾ തിരഞ്ഞെടുക്കുന്നതിനും വിപണി സുതാര്യമാക്കാനും ഇത് സഹായിക്കും.

ഭൂപതിവ് ചട്ടം പരിഷ്കരിക്കണം: പി.ജെ.ജോസഫ്

തിരുവനന്തപുരം: ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്നും കിട്ടിയ പട്ടയങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണം ഒഴിവാക്കണമെന്നും പി.ജെ.ജോസഫ് ആവശ്യപ്പെട്ടു.ചട്ടത്തിൽ ഭേദഗതി വരുത്തി പട്ടയഭൂമിയിൽ നിർമ്മാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകണമെന്ന് എം.എം.മണിയും ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ പട്ടയ ഉടമകൾക്ക് ഗുണകരമായ രീതിയിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി രാജൻ മറുപടി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASSEMBLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA