
കൊല്ലം: 2020ൽ പ്രവർത്തനം ആരംഭിച്ച കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർത്യമാകുന്നു. സർവകലാശാലയ്ക്ക് സ്വന്തമായി അത്യാധുനികഅക്കാദമിക്അഡ്മിനിസ്‌ട്രേറ്റീവ് സമുച്ചയം നിർമ്മിക്കുന്നതിനായി 90 കോടി രൂപ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ അറിയിച്ചു.
നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർവകലാശാലയ്ക്ക് 16,864 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ, എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ നാലുനില സമുച്ചയമാണ് ഒരുങ്ങുന്നത്. ആധുനിക ക്ലാസ് മുറികൾ, ഹൈടെക് ഓഫീസ് സംവിധാനം, അഡ്വാൻസ്ഡ് ഇലക്ട്രിക്കൽ, ഫയർ സേ്ര്രഫി, വാട്ടർ സപ്ലൈ സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമാകും.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരിക്കാനും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങൾ ഉറപ്പാക്കാനുമുള്ള വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള കേരളസർക്കാരിന്റെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ് ഈ പദ്ധതിയെന്ന് മന്ത്രി റോജി.എം.ജോൺ വ്യക്തമാക്കി.
ഒരു നാടിന്റെ വർഷങ്ങളായുള്ള സ്വപ്നം യാഥാർത്ഥ്യമാക്കിക്കൊണ്ട് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ നമുക്ക് ഒന്നിച്ചു മുന്നേറാമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ പറഞ്ഞു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
2020ൽ പ്രവർത്തനം ആരംഭിച്ച കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ വികസനത്തിൽ നിർണ്ണായകമായ ഒരു പുതിയ അധ്യായത്തിന് കൂടി തുടക്കമാവുകയാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസം നേടുന്ന ഈ സർവകലാശാലയ്ക്ക് സ്വന്തമായി അത്യാധുനിക അക്കാദമിക്അഡ്മിനിസ്‌ട്രേറ്റീവ് സമുച്ചയം നിർമ്മിക്കുന്നതിനായി 90 കോടി രൂപ ചെലവഴിച്ചുള്ള വികസന പദ്ധതികളിലേക്ക് നമ്മൾ കടക്കുകയാണ്.
നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർവകലാശാലയ്ക്ക് 16,864 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ, എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ നാലുനില സമുച്ചയമാണ് ഒരുങ്ങുന്നത്. ആധുനിക ക്ലാസ് മുറികൾ, ഹൈടെക് ഓഫീസ് സംവിധാനം, അഡ്വാൻസ്ഡ് ഇലക്ട്രിക്കൽ, ഫയർ സേ്ര്രഫി, വാട്ടർ സപ്ലൈ സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമാകും.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരിക്കാനും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങൾ ഉറപ്പാക്കാനുമുള്ള ശ്രീ. ഢഉ സതീശന്റെ നേതൃത്വത്തിലുള്ള കേരളസർക്കാരിന്റെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ് ഈ പദ്ധതി. ഒരു നാടിന്റെ വർഷങ്ങളായുള്ള സ്വപ്നം യാഥാർത്ഥ്യമാക്കിക്കൊണ്ട് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ നമുക്ക് ഒന്നിച്ചു മുന്നേറാം
Kollam Sree Narayana Guru Open University, established in 2020, will soon have its own academic-administrative complex. Higher Education Minister Roji M. John announced an allocation of 90 crore rupees for the modern four-story building spanning 16,864 square meters. Currently operating from a rented building, the university will gain state-of-the-art facilities for students and faculty.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |