SignIn
Kerala Kaumudi Online
Friday, 23 October 2026 7.26 PM IST

സീരിയലുകൾക്കെതിരായ പരാമർശം: നടൻ പ്രേം കുമാറിന് എതിരെ 'ആത്മ'

p

തിരുവനന്തപുരം: സീരിയലുകളിലെ 'എൻഡോസൾഫാൻ' പരാമർശം ഉന്നയിച്ച് ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരെ

തുറന്ന കത്തുമായി സീരിയൽ അഭിനേതാക്കളുടെ സംഘടനായ 'ആത്മ'. സീരിയൽ രംഗത്ത് കുറവുകളുണ്ടെങ്കിൽ അതിന് മാതൃകാപരമായ തിരുത്തലുകൾ വരുത്താൻ ഉത്തരവാദിത്വമുള്ള സ്ഥാനത്താണ് പ്രേംകുമാർ ഇപ്പോൾ ഇരിക്കുന്നതെന്നും, കൈയ്യടിക്കു വേണ്ടി മാത്രം മാദ്ധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉയർത്തുന്നതിനെ അപലപിക്കുന്നുവെന്നും കത്തിൽ പറയുന്നു.

സെൻസർഷിപ്പിന് വിധേയമാകാതെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുന്ന വെബ് സീരീസുകൾ, യുട്യൂബിലെ ഉള്ളടക്കങ്ങൾ, റീലുകൾ ചമയ്ക്കുന്ന വൈകൃത്യങ്ങൾ, സ്റ്റേജ് ഷോകളിൽ നടക്കുന്ന ബോഡി ഷേമിങ്ങുകൾ, വർണ വർഗ അധിക്ഷേപങ്ങൾ അവഹേളനങ്ങൾ ഇതൊക്കെ താങ്കളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലേ? എങ്കിൽ അവിടെയൊന്നും ഇല്ലാത്ത എൻഡോസൾഫാനിസം ചില സീരിയലുകളിലുണ്ടെന്ന് പറയുമ്പോൾ, അത് ഏത് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഏത് സീരിയലിലാണെന്ന് വ്യക്തമാക്കേണ്ട ധാർമ്മിക ഉത്തരവാദിത്വമുണ്ട്. 'ആത്മ'യിലെ മുതിർന്ന അംഗം കൂടിയായ പ്രേംകുമാർ മുമ്പൊരിക്കൽ ഇതേ പ്രസ്താവന നടത്തിയപ്പോൾ ആത്മ പ്രസിഡന്റ് കെ.ബി.ഗണേശ്‌കുമാർ അദ്ധ്യക്ഷനായ ജനറൽബോഡിയിൽ ഖേദ പ്രകടനം നടത്തിയതും, മന്ത്രി ഗണേശ്‌കുമാറിന്റെ നിർദേശ പ്രകാരം തയ്യാറാക്കിയ കത്തിൽ ജനറൽ സെക്രട്ടറി ദിനേശ് പണിക്കർ ഓർമ്മപ്പെടുത്തുന്നു.

വിമർശനം ആത്മാർത്ഥമായിട്ടുള്ളതാണെങ്കിൽ, സീരിയൽ സംപ്രേഷണം ചെയ്യുന്ന ചാനലുകളെയും, മറ്റു ടെലിവിഷൻ പ്രവർത്തകരെയും ഔദ്യോഗികമായി വിളിച്ചു വരുത്തി, 'എൻഡോസൾഫാനിസം' ഒഴിവാക്കി, സംശുദ്ധ പരമ്പരകൾ പ്രേക്ഷകർക്കു നൽകാൻ വേണ്ട നടപടികൾ അക്കാഡമി ചെയർമാനെന്ന നിലയിൽ സ്വീകരിക്കണമെന്നും കത്തിൽ പറയുന്നു.

ന​വ​ജാ​ത​ ​ശി​ശു​വി​ന്റെ​ ​വൈ​ക​ല്യം:
ചി​കി​ത്സാ​ ​പി​ഴ​വി​ല്ല,​ ​ഡോ​ക്ട​ർ​ക്ക് ​താ​ക്കീ​ത് ​മ​തി​യെ​ന്ന് ​റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ആ​ല​പ്പു​ഴ​യി​ൽ​ ​ന​വ​ജാ​ത​ ​ശി​ശു​വി​ന്റെ​ ​അ​സാ​ധാ​ര​ണ​ ​വൈ​ക​ല്യം​ ​ക​ണ്ടെ​ത്തു​ന്ന​തി​ൽ​ ​ഡോ​ക്ട​ർ​മാ​ർ​ക്ക് ​വീ​ഴ്ച​യി​ല്ലെ​ന്ന് ​ആ​രോ​ഗ്യ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ഡ​യ​റ​ക്ട​റു​ടെ​ ​ക​ണ്ടെ​ത്ത​ൽ.​ ​ആ​ശ​യ​വി​നി​മ​യ​ത്തി​ൽ​ ​ചെ​റി​യ​ ​അ​പാ​ക​ത​ ​മാ​ത്രം​ ​വ​രു​ത്തി​യ​ ​ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​താ​ക്കീ​തി​ൽ​ ​ഒ​തു​ക്കി​യാ​ൽ​ ​മ​തി​യെ​ന്നും​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ശു​പാ​ർ​ശ​യു​ണ്ട്.​ ​മ​ന്ത്രി​യു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​മീ​നാ​ക്ഷി​യാ​ണ് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​യ​ത്.
കു​ട്ടി​യു​ടെ​ ​വൈ​ക​ല്യം​ ​സ്കാ​നിം​ഗി​ൽ​ ​ക​ണ്ടെ​ത്തി​യി​ല്ല.​ ​ലാ​ബു​ക​ളു​ടെ​ ​ഭാ​ഗ​ത്ത് ​വീ​ഴ്ച​യു​ണ്ട്.​ ​സ്കാ​നിം​ഗി​ന് ​ശേ​ഷം​ ​സൂ​ക്ഷി​ക്കേ​ണ്ട​ ​വി​വ​ര​ങ്ങ​ൾ​ ​ന​ശി​പ്പി​ച്ചു.​ ​ഡോ​ക്ട​ർ​മാ​ർ​ ​കൃ​ത്യ​മാ​യ​ ​ചി​കി​ത്സ​ ​ന​ൽ​കി​യെ​ന്നും​ ​റി​പ്പോ​ർ​ട്ടി​ലു​ണ്ട്.
അ​തേ​സ​മ​യം,​ ​റി​പ്പോ​ർ​ട്ട് ​കി​ട്ടി​യ​ശേ​ഷം​ ​ബാ​ക്കി​ ​കാ​ര്യ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്കാ​മെ​ന്ന് ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.
ആ​ല​പ്പു​ഴ​ ​ന​വ​റോ​ജി​ ​പു​ര​യി​ട​ത്തി​ൽ​ ​സു​റു​മി​ക്കാ​ണ് ​ഗു​രു​ത​ര​ ​ശാ​രീ​രി​ക​ ​വൈ​ക​ല്യ​ങ്ങ​ളോ​ടെ​ ​ശി​ശു​ ​ജ​നി​ച്ച​ത്.​ ​ഗ​ർ​ഭ​സ്ഥാ​വ​സ്ഥ​യി​ൽ​ ​ആ​ല​പ്പു​ഴ​ ​സ്ത്രീ​ക​ളു​ടെ​യും​ ​കു​ട്ടി​ക​ളു​ടെ​യും​ ​ആ​ശു​പ​ത്രി​യി​ലും​ ​ഇ​വി​ടെ​യു​ള്ള​ ​ഡോ​ക്ട​റു​ടെ​ ​വീ​ട്ടി​ലു​മാ​ണ് ​സു​റു​മി​ ​ചി​കി​ത്സ​ ​തേ​ടി​യ​ത്.​ ​ഡോ​ക്ട​റു​ടെ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​രം​ ​പ​ല​ത​വ​ണ​ ​സ്‌​കാ​നിം​ഗി​നും​ ​വി​ധേ​യ​യാ​യി.​ ​സ്‌​കാ​നിം​ഗ് ​റി​പ്പോ​ർ​ട്ട് ​പ​രി​ശോ​ധി​ച്ച​ ​ഡോ​ക്ട​ർ​ ​ഗ​ർ​ഭ​സ്ഥ​ ​ശി​ശു​വി​ന് ​കു​ഴ​പ്പ​മൊ​ന്നു​മി​ല്ലെ​ന്നാ​ണ് ​അ​റി​യി​ച്ചി​രു​ന്ന​ത്.​ ​പ്ര​സ​വ​ശേ​ഷ​മാ​ണ് ​ശി​ശു​വി​ന് ​ഗു​രു​ത​ര​ ​അം​ഗ​പ​രി​മി​തി​ക​ളു​ണ്ടെ​ന്ന് ​മ​ന​സി​ലാ​യ​ത്.​ ​ചി​കി​ത്സി​ച്ച​ ​ഡോ​ക്ട​ർ​ക്കും​ ​സ്‌​കാ​നിം​ഗ് ​ന​ട​ത്തി​യ​ ​സ്വ​കാ​ര്യ​ ​ലാ​ബി​നും​ ​വീ​ഴ്ച​ ​വ​ന്ന​താ​യി​ ​ആ​രോ​പി​ച്ചാ​ണ് ​ബ​ന്ധു​ക്ക​ൾ​ ​ആ​രോ​ഗ്യ​ ​മ​ന്ത്രി​ക്ക് ​ഉ​ൾ​പ്പെ​ടെ​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ATMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA