
കോട്ടയം : ലൂർദ്ദിയൻ ബാസ്‌കറ്റ്ബാൾ ഫോട്ടോഗ്രാഫി അവാർഡിൽ മൂന്നാം സ്ഥാനത്തിന് കേരളകൗമുദി കോട്ടയം യൂണിറ്റിലെ സീനിയർ ചീഫ് ഫോട്ടോഗ്രാഫർ ശ്രീകുമാർ ആലപ്ര, ഫോട്ടോഗ്രാഫർ സെബിൻ ജോർജ് എന്നിവർ അർഹരായി. ലൂർദ് പബ്ലിക് സ്‌കൂളിൽ ജൂലായ് 28 മുതൽ 31 വരെ നടന്ന ലൂർദ്ദിയൻ ബാസ്‌കറ്റ്ബാൾ ടൂർണമെന്റുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച മികച്ച സ്‌പോർട്‌സ് വാർത്താചിത്രങ്ങൾക്കാണ് അവാർഡ്. 5001 രൂപയും ഫലകവുമടങ്ങിയ അവാർഡ് പിന്നീട് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. മലയാള മനോരമ സീനിയർ ഫോട്ടോഗ്രാഫർ ജിതിൻ ജോയൽ ഹാരിം ഒന്നാംസ്ഥാനവും, മംഗളം ഫോട്ടോഗ്രാഫർ ജി.വിപിൻകുമാർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |