SignIn
Kerala Kaumudi Online
Wednesday, 09 September 2026 1.52 AM IST

ശ്രീകുമാരൻ തമ്പിക്ക് എം.പി.മന്മഥൻ പുരസ്കാരം

thambi

കൊച്ചി: അക്ഷയ പുസ്തകനിധിയും എബനേസർ എഡ്യുക്കേഷണൽ അസോസിയേഷനും ചേർന്ന് നൽകുന്ന പ്രൊഫ. എം.പി. മന്മഥൻ അക്ഷയ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പി അർഹനായി. ഒരുലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ‌ അക്ഷയ പുരസ്‌കാരത്തിന് പി. രാമചന്ദ്രൻ (സെക്രട്ടറി, എറണാകുളം കരയോഗം), ഇ.എൻ. നന്ദകുമാർ (പ്രസിഡന്റ് , കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ), സുരേഷ് പി. നായർ (പ്രസിഡന്റ്, കേരള കലാ സമിതി, സൂററ്റ്) എന്നിവർ അർഹരായി. പുസ്തകനിധി പ്രസിഡന്റ് പായിപ്ര രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ 26ന് രാവിലെ 10ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടക്കുന്ന എം.പി. മന്മഥൻ അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പുരസ്‌കാരങ്ങൾ നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA