SignIn
Kerala Kaumudi Online
Friday, 23 October 2026 6.28 PM IST

പാർട്ടി കോൺഗ്രസ് വേദിയിൽ എം.എ ബേബിക്ക് പിറന്നാൾ മധുരം

baby

മധുര: സി.പി.എം പാർട്ടി കോൺഗ്രസ് വേദിയിൽ പി.ബിഅംഗം എം.എ ബേബിക്ക് പിറന്നാൾ മധുരം. പ്രിയ സഖാവിന്റെ 71-ാം ജന്മദിനം മറ്റു സഖാക്കൾ മധുരം പങ്കുവച്ചാണ് ആഘോഷമാക്കിയത്.

സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് ശേഷം വൃന്ദ കാരാട്ട് അടക്കമുള്ള നേതാക്കൾ ബേബിക്ക് മധുരം നൽകി. എം .ബി രാജേഷ്, കെ .എൻ ബാലഗോപാൽ, പി .കെ ശ്രീമതി , ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരും ഒപ്പമുണ്ടായിരുന്നു. മറ്റുള്ളവരും അദ്ദേഹത്തിന് പിറന്നാൾ ആശംസ നേർന്നു.

പിറന്നാൾ ആഘോഷിക്കുന്ന പതിവില്ലെന്ന് ബേബി രാവിലെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. പിറന്നാൾ എന്നത്, തന്നെ സംബന്ധിച്ച് മറ്റൊരു ദിവസം മാത്രമാണ്. മുമ്പ് അമ്മ ജീവിച്ചിരുന്നപ്പോൾ പിറന്നാൾ ഓർമപ്പെടുത്തുമായിരുന്നു. അമ്മയുടെ വാത്സല്യം അനുഭവിക്കാനും കഴിഞ്ഞിട്ടുണ്ട്. പിന്നീട് വിദ്യാർഥി സംഘടനാപ്രവർത്തനത്തിലേക്ക് കടന്നതോടെ പിറന്നാൾ ഓർമയില്ലാതെയായി. വിവാഹശേഷം ഭാര്യ ബെറ്റിയാണ് പിറന്നാൾ കണ്ടുപിടിച്ച് പ്രശ്നമാക്കിയത്. ഇപ്പോൾ മാദ്ധ്യമങ്ങളും ഈയൊരു പ്രശ്നവുമായി വന്നിരിക്കുകയാണെന്ന് തമാശരൂപേണ അദ്ദേഹം പറഞ്ഞു.

പ്രിയ സഖാവിന് ജന്മദിനാശംസകൾ… എന്ന കുറിപ്പോടെയാണ് അദ്ദേഹത്തിന്റെ പത്നി ബെറ്റി ലൂയിസ് ബേബി ഫേസ്ബുക്കിൽ പിറന്നാൾ ആശംസയുമായി എത്തിയത്. യൗവനകാലത്തെ ബേബിയുടെ ചിത്രം പങ്കുവെച്ചായിരുന്നു ബെറ്റിയുടെ ആശംസ. കൊല്ലം ജില്ലയിലെ കുണ്ടറയ്ക്ക് സമീപമുള്ള പ്രാക്കുളത്ത് 1954 ഏപ്രിൽ അഞ്ചിനാണ് ജനനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BABY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA