SignIn
Kerala Kaumudi Online
Saturday, 24 October 2026 4.54 AM IST

ബെവ്കോ ഷോപ്പുകളിലെ വനിതാജീവനക്കാരെ വിരട്ടല്ലേ, പണിപാളും

READ ENGLISH VERSION
p

തിരുവനന്തപുരം:ബെവ്കോ ഷോപ്പുകളിൽ മദ്യം വാങ്ങാനെത്തുന്നവർ വനിതാ ജീവനക്കാരോട് അധികം ഷോ കാട്ടാൻ നിൽക്കേണ്ട, പണിപാളും. മദ്യം എടുത്തു നൽകാൻ മാത്രമല്ല, ആവശ്യമെങ്കിൽ കൈക്കരുത്ത് കാട്ടാനും അവർ ഇനി മടിക്കില്ല.

വനിതാ ജീവനക്കാർക്ക് സ്വയം പ്രതിരോധ പരിശീലനം (സെൽഫ് ഡിഫൻസ് ക്ളാസ്) നൽകാനുള്ള സർക്കുലർ ബെവ്കോ കഴിഞ്ഞദിവസം പുറപ്പെടുവിച്ചു. ഡിസംബർ ഒന്നിന് ആദ്യപരിശീലന ക്ളാസ് തുടങ്ങും. കേരള പൊലീസാണ് ഇക്കാര്യത്തിൽ സഹായിക്കുന്നത്.

വനിതകൾക്ക് നേരെ തൊഴിലിടങ്ങളിൽ അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ബെവ്കോയുടെ ജില്ലാ ആഡിറ്റ് ടീം (ഡി.എ.ടി) മാനേജർമാർക്കാണ്‌ നോഡൽ ഓഫീസർ ചുമതല. എല്ലാ ജില്ലകളിലെയും ചില്ലറ വില്പനശാലകളിലെയും വെയർഹൗസുകളിലെയും റീജണൽ മാനേജർ ഓഫീസുകളിലെയും വനിതാ ജീവനക്കാരുടെ പേരുവിവരം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി ലഭ്യമാക്കാനാണ് നിർദ്ദേശം.

ഒന്നാം തീയതി സംഘടിപ്പിക്കുന്ന ക്ളാസിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് കോംപൻസേറ്ററി ഓഫ് അനുവദിച്ചിട്ടുണ്ട്. എല്ലാ വനിതാ ജീവനക്കാരും നിർബ്ബന്ധമായും ക്ളാസിൽ പങ്കെടുക്കണമെന്നും നിർദ്ദേശമുണ്ട്.ശാരീരിക അവശതകൾ അനുഭവിക്കുന്നവർ പരിശീലനം കണ്ട് മനസിലാക്കിയാൽ മതി.

ജനമൈത്രി പൊലീസിന് കീഴിൽ 2015 മുതൽ നിലവിലുള്ള വിമൻസ് സെൽഫ് ഡിഫൻസ് ടീമാണ് കായിക അതിക്രമം തടയാനുള്ള പരിശീലനം നൽകുന്നത്. ആയോധനകലയിൽ മികവ് സിദ്ധിച്ച നാല് വനിതാ പൊലീസുകാരെ വീതം എല്ലാ ജില്ലകളിലും പരിശീലനത്തിന് നിയോഗിച്ചിട്ടുണ്ട്. എ.എസ്.പിമാർക്കാണ് ഏകോപനച്ചുമതല.

കേ​ര​ള​ ​ശാ​സ്ത്ര​ ​കോ​ൺ​ഗ്ര​സ്സ് ​തൃ​ശൂ​രിൽ

തി​രു​വ​ന​ന്ത​പു​രം​:​കേ​ര​ള​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​പ​രി​സ്ഥി​തി​ ​കൗ​ൺ​സി​ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​തൃ​ശൂ​രി​ലെ​ ​കേ​ര​ള​ ​കാ​ർ​ഷി​ക​ ​സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ​ 2025​ ​ഫെ​ബ്രു​വ​രി​ 7​ ​മു​ത​ൽ​ 10​ ​വ​രെ​ ​കേ​ര​ള​ ​ശാ​സ്ത്ര​ ​കോ​ൺ​ഗ്ര​സ്സ് ​ന​ട​ത്തും.​ ​ഫെ​ബ്രു​വ​രി​ 8​ ​ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ശാ​സ്ത്ര​ ​പ്ര​ദ​ർ​ശ​നം​ ​റ​വ​ന്യു​മ​ന്ത്രി​ ​കെ.​രാ​ജ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ഇ​തി​ന് ​മു​മ്പ് 2012​ലാ​ണ് ​ശാ​സ്ത്ര​മേ​ള​ ​തൃ​ശ്ശൂ​രി​ൽ​ ​ന​ട​ത്തി​യ​ത്.
'​ഹ​രി​ത​ ​ഭാ​വി​ക്ക് ​വേ​ണ്ടി​യു​ള്ള​ ​സാ​ങ്കേ​തി​ക​ ​പ​രി​വ​ർ​ത്ത​നം​'​ ​എ​ന്ന​താ​ണ് ​ഈ​ ​വ​ർ​ഷ​ത്തെ​ ​തീം.
ദ​ക്ഷി​ണേ​ന്ത്യ​യി​ലെ​ ​വി​വി​ധ​ ​ഗ​വേ​ഷ​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ 1500​ഓ​ളം​ ​ഗ​വേ​ഷ​ക​ർ​ ​പ​ങ്കെ​ടു​ക്കും.
100​ലേ​റെ​ ​വേ​ദി​ക​ൾ​ ​ശാ​സ്ത്ര​മേ​ള​യി​ലു​ണ്ടാ​വും.
ശാ​സ്ത്ര​ ​കോ​ൺ​ഗ്ര​സി​ൽ​ ​പ്ര​ബ​ന്ധ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് ​ന​വം​ബ​ർ​ 30​ ​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​k​s​c.​k​e​r​a​l​a.​g​o​v.​i​n.

അ​​​ഖി​​​ലേ​​​ന്ത്യാ​​​ ​​​സ​​​ഹ​​​ക​​​രണ
വാ​​​രാ​​​ഘോ​​​ഷം​​​ 14​​​ ​​​മു​​​തൽ
കൊ​​​ച്ചി​​​:​​​ 71​​​-ാ​​​മ​​​ത് ​​​അ​​​ഖി​​​ലേ​​​ന്ത്യാ​​​ ​​​സ​​​ഹ​​​ക​​​ര​​​ണ​​​ ​​​വാ​​​രാ​​​ഘോ​​​ഷം​​​ ​​​ന​​​വം​​​ബ​​​ർ​​​ 14​​​ന് ​​​വൈ​​​കി​​​ട്ട് ​​​മൂ​​​ന്നി​​​ന് ​​​ക​​​ള​​​മ​​​ശേ​​​രി​​​ ​​​ആ​​​ഷി​​​സ് ​​​ക​​​ൺ​​​വെ​​​ൻ​​​ഷ​​​ൻ​​​ ​​​സെ​​​ന്റ​​​റി​​​ൽ​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​പി​​​ണ​​​റാ​​​യി​​​ ​​​വി​​​ജ​​​യ​​​ൻ​​​ ​​​ഉ​​​ദ്ഘാ​​​ട​​​നം​​​ ​​​ചെ​​​യ്യു​​​മെ​​​ന്ന് ​​​മ​​​ന്ത്രി​​​ ​​​പി.​​​ ​​​രാ​​​ജീ​​​വ് ​​​വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ​​​ ​​​അ​​​റി​​​യി​​​ച്ചു.​​​ ​​​മ​​​ന്ത്രി​​​ ​​​വി.​​​എ​​​ൻ.​​​ ​​​വാ​​​സ​​​വ​​​ൻ​​​ ​​​അ​​​ദ്ധ്യ​​​ക്ഷ​​​ത​​​ ​​​വ​​​ഹി​​​ക്കും.​​​ ​​​പ്ര​​​തി​​​പ​​​ക്ഷ​​​ ​​​നേ​​​താ​​​വ് ​​​വി.​​​ഡി.​​​ ​​​സ​​​തീ​​​ശ​​​ൻ​​​ ​​​മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും.​​​ ​​​രാ​​​വി​​​ലെ​​​ 9.30​​​ന് ​​​ര​​​ജി​​​സ്ട്രാ​​​ർ​​​ ​​​സ​​​ജി​​​ത് ​​​ബാ​​​ബു​​​ ​​​പ​​​താ​​​ക​​​ ​​​ഉ​​​യ​​​ർ​​​ത്തും.​​​ ​​​കേ​​​ര​​​ള​​​ ​​​ബാ​​​ങ്ക് ​​​പ്ര​​​സി​​​ഡ​​​ന്റ് ​​​ഗോ​​​പി​​​ ​​​കോ​​​ട്ട​​​മു​​​റി​​​ക്ക​​​ൽ​​​ ​​​മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം​​​ ​​​ന​​​ട​​​ത്തും.
വാ​​​രാ​​​ഘോ​​​ഷ​​​ത്തി​​​ന്റെ​​​ ​​​ഭാ​​​ഗ​​​മാ​​​യി​​​ ​​​സം​​​രം​​​ഭ​​​ക​​​ത്വ​​​ ​​​മേ​​​ഖ​​​ല​​​യും​​​ ​​​സ​​​ഹ​​​ക​​​ര​​​ണ​​​ ​​​മേ​​​ഖ​​​ല​​​യു​​​മാ​​​യി​​​ ​​​ബ​​​ന്ധ​​​പ്പെ​​​ട്ട​​​ ​​​സെ​​​മി​​​നാ​​​റു​​​ക​​​ളും​​​ ​​​ന​​​ട​​​ത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEVCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA