
തിരുവനന്തപുരം: സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് കേരളകൗമുദിയെ ജനമനസിൽ വേരുറപ്പിച്ചതെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ കേരളകൗമുദി സംഘടിപ്പിച്ച ഓണം എക്സ്ട്രീം മെഗാഷോയുടെ ഉദ്‌ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
തൂലിക പടവാളാക്കി സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ നിരന്തരവും സക്രീയവുമായ ഇടപെടൽ നടത്തിയ കേരളകൗമുദി, കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നടത്തിയിട്ടുള്ള ഇടപെലുകൾ ആർക്കും വിസ്‌മരിക്കാനാവില്ല. മഹിതമായ പാരമ്പര്യമാണ് കേരളകൗമുദിക്കുള്ളത്. സി.വി.കുഞ്ഞുരാമനും പത്രാധിപർ എന്ന അപരനാമമുള്ള കെ.സുകുമാരനും അടക്കമുള്ള പ്രഗത്ഭ ശാലികളുടെ നേതൃത്വത്തിൽ ആരംഭിച്ച ദിനപത്രവും കൗമുദി ചാനലുമടക്കം ഡിജിറ്റൽ മേഖലയിലുൾപ്പെടെ തങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിച്ച് മുന്നേറുകയാണ്. പത്രധർമ്മം പാലിക്കുകയും സാമൂഹിക പ്രതിബന്ധതയുള്ള നിരവധി പരിപാടികൾ നടപ്പാക്കി മുന്നേറുമ്പോഴും അശരണർക്ക് നീതിവാങ്ങികൊടുക്കാൻ കേരളകൗമുദി നൽകുന്ന പ്രവർത്തനങ്ങളോടുള്ള ആദരവ് മനസിൽ സൂക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
റിഥിസ് ഉപാസന പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് സാരഥികളായ ദിലീപൻ കെ.ഉപാസന, പ്രസന്നകുമാരി, ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ ജോൺ ആലുക്കാസ്, മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ അമൽ കൃഷ്ണ, സ്വയംവര സിൽക്‌സ് റിലേഷൻസ് മീഡിയ ഡയറക്ടർ ദീപ കമൽ, നിംസ് മെഡിസിറ്റി ജനറൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. ഷഹബാസ് എം.സൈലു, സ്റ്റേറ്റ് അഗ്രി ഹോർട്ടികൾച്ചറൽ ഡെവലപ്മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ സഞ്ജു ഉണ്ണിത്താൻ, ആത്മ കെയർ സെന്റർ ഫോർ മാൻമേഡ് ഡിസീസ് മാനേജിംഗ് ഡയറക്ടർ ഷൈൻ വാസുദേവൻ എന്നിവർക്ക് മന്ത്രി ബിന്ദു കൃഷ്ണ ഉപഹാരം സമ്മാനിച്ചു.
കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ്, ഡെപ്യൂട്ടി എഡിറ്റർ എ.സി.റെജി, യൂണിറ്റ് ചീഫ് ആർ.ചന്ദ്രദത്ത്, കൗമുദി ടിവി മാർക്കറ്റിംഗ് ജനറൽ മാനേജർ എ.സുധീർ കുമാർ എന്നിവർ പങ്കെടുത്തു.
തുടർന്ന് ചലച്ചിത്ര പിന്നണി ഗായിക ഗായത്രി അശോകിന്റെ നേതൃത്വത്തിൽ റിയാലിറ്റി ഷോകളിലൂടെ ജനഹൃദയങ്ങളിൽ ഇടംനേടിയ ബൽറാം, സംഗീത്, ആതിര ജനകൻ, ആര്യ, രാജേഷ്, വിഷ്ണു ശിവ, ആൽഫ്രഡ് എന്നിവർ അവതരിപ്പിച്ച മെഗാ ഷോ കാണികൾക്ക് ആവേശമായി.
മൈജി ഫ്യുച്ചർ, റിഥിസ് ഉപാസന പ്രൊഡ്യുസർ കമ്പനി, ജോസ് ആലുക്കാസ്, സ്വയംവര സിൽക്‌സ്, നിംസ്, ഫിറ ഫുഡ്സ്, സ്റ്റേറ്റ് അഗ്രി ഹോർട്ടികൾച്ചറൽ ഡെവലപ്മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി, കൈരളി ജുവലേഴ്‌സ്, മിൽമ, ആത്മ കെയർ സെന്റർ ഫോർ മാൻമേഡ് ഡിസീസ് എന്നിവരായിരുന്നു പരിപാടിയുടെ സ്പോൺസർമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |