
തിരുവനന്തപുരം: മോഹൻലാലിനെപ്പോലെ ഒരു വലിയ നടൻ ഖേദപ്രകടനം നടത്തേണ്ടിവന്നത് ബി.ജെ.പി ഭരണത്തിൽ സിനിമാലോകം എത്തിപ്പെട്ട അവസ്ഥയുടെ തെളിവാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കലാകാരൻമാർക്ക് മാപ്പിരക്കേണ്ട അവസ്ഥ ബി.ജെ.പി രാഷ്ട്രീയത്തിന്റെ ഭീകരതയാണ്. ആരെങ്കിലും കത്രിക കാണിച്ചപ്പോൾ ഖേദിച്ച് രംഗത്തുവന്നത് ഉചിതമായോയെന്ന് മോഹൻലാൽ ചിന്തിക്കണം. ഇല്ലാത്ത നേരമുണ്ടാക്കി സിനിമ കണ്ടത് കത്രിക വയ്ക്കുംമുൻപ് കാണാനുള്ള അവകാശത്തിന്റെ പേരിലാണ്. സീനുകൾ വെട്ടിമാറ്റിയതുകൊണ്ട് സത്യം മാഞ്ഞുപോകില്ലെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |