
ചെന്നൈ: ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരെ ഡി.എം.കെ പ്രതിഷേധസംഗമം സംഘടിപ്പിച്ച ഇന്നലെ ബി.ജെ.പി സംസ്ഥാന വ്യാപകമായി കരിങ്കൊടിപ്രകടനം നടത്തി. ഡി.എം.കെ സർക്കാർ അഴിമതി ആരോപണങ്ങളിൽ നിന്നു ശ്രദ്ധ തിരിക്കാൻ നടത്തുന്ന രാഷ്ട്രീയം നാടകമാണ് യോഗമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ ആരോപിച്ചു. കേരളവുമായി മുല്ലപ്പെരിയാർ ഉൾപ്പെടെ തമിഴ്നാടിന് അയൽ സംസ്ഥാനങ്ങളുമായി നിരവധി പ്രശ്നങ്ങളുണ്ട്. ഈ സംസ്ഥാനങ്ങൾ സന്ദർശിച്ചപ്പോൾ സ്റ്റാലിൻ ഈ വിഷയങ്ങൾ ഉന്നയിച്ചിരുന്നില്ല. എന്നാലിപ്പോൾ അവിടത്തെ മുഖ്യമന്ത്രിമാരെ ക്ഷണിച്ചുവരുത്തി നാടകം കളിക്കുകയാണെന്നും അണ്ണാമലൈ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |