SignIn
Kerala Kaumudi Online
Saturday, 24 October 2026 6.02 AM IST

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെ നാളെ പ്രഖ്യാപിക്കും, തിരഞ്ഞെടുപ്പ് വിജ്ഞാപനമായി

READ ENGLISH VERSION

bjp

തിരുവനന്തപുരം:ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി പ്രസിഡന്റ് കെ.സുരേന്ദ്രൻ തുടരുമോ ഇല്ലയോ എന്ന് നാളെ അറിയാം.കേന്ദ്രനിരീക്ഷകൻ പ്രഹ്ളാദ് ജോഷിയുടെ നേതൃത്വത്തിൽ ചേരുന്ന കോർകമ്മിറ്റിയോഗത്തിൽ തീരുമാനമാകും.തിങ്കളാഴ്ച ഉദയ്പാലസ് കൺവെൻഷൻ സെന്ററിൽ ചേരുന്ന സംസ്ഥാന സമിതിയോഗത്തിലായിരിക്കും പ്രഖ്യാപനം.

എം.ടി. രമേശ്, രാജീവ് ചന്ദ്രശേഖർ, ശോഭാസരേന്ദ്രൻ എന്നിവരും പരിഗണനാപട്ടികയിലുണ്ടെന്നാണ് സൂചന. ഏകകണ്ഠമായി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതാണ് പതിവ്.

സംസ്ഥാന അദ്ധ്യക്ഷന്റെ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സംസ്ഥാന വരണാധികാരി കെ.നാരായണൻ നമ്പൂതിരി ഇന്നലെ പുറത്തിറക്കി. ഇന്ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെയാണ് സംസ്ഥാന സമിതി ഓഫീസിൽ നാമനിർദ്ദേശപത്രിക സ്വീകരിക്കുക.

വൈകിട്ട് 4നാണ് സൂക്ഷ്മപരിശോധന.വോട്ടെടുപ്പ് ആവശ്യമുണ്ടെങ്കിൽ 24ന് രാവിലെ നടത്തും ഫലപ്രഖ്യാപനം 11ന് ഉദയ്പാലസ് കൺവെൻഷൻ സെന്ററിൽ നടത്തും.

തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരുന്നതിനാൽ കെ. സുരേന്ദ്രൻ തുടരാനാണ് സാധ്യത. നിലവിൽ ഈ പദവിയിൽ സുരേന്ദ്രൻ അഞ്ച് വർഷം പൂർത്തിയാക്കി.അതിൽ രണ്ടുവർഷം താൽക്കാലികമായും മൂന്ന് വർഷത്തെ ഒരു ടേമും ഉൾപ്പെടുന്നുണ്ട്. പാർട്ടി ഭരണഘടനയനുസരിച്ച് ഒരാൾക്ക് രണ്ടുടേമിൽ കൂടുതൽ പ്രസിഡന്റാകാനാകില്ല. സുരേന്ദ്രന്റെ അഞ്ച് വർഷം രണ്ടു ടേമായി കണക്കാക്കണോ എന്നതിൽ തർക്കമുണ്ട്. ഒരു ടേമായി കണക്കാക്കണമെന്നാണ് കേന്ദ്രനിലപാട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA