
കോട്ടയം : കേരളത്തിലെ ക്യാൻസർ വിദഗ്ദ്ധരുടെ സംസ്ഥാന സമ്മേളനം 'കസോകോൺ 2026 ' ചങ്ങനാശേരി കോണ്ടൂർ കോൺഫറൻസ് ഹാളിൽ നടന്നു. മലബാർ ക്യാൻസർ സെന്റർ ഡയറക്ടർ ബി.സതീശൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഡോ.ദിലീപ്, സെക്രട്ടറി ഡോ.ശ്രീകാന്ത്, ക്യാൻസർ സർജന്മാരായ ഡോ.ജോജോ വി. ജോസഫ്, ഡോ.കെ.ചന്ദ്രമോഹൻ, ഡോ.ജീനോ സെബാസ്റ്റ്യൻ, ഡോ.ജെൻസി ജോയ് എന്നിവർ സംസാരിച്ചു. സ്തനാർബുദ രംഗത്തെ നൂതന സംവിധാനമായ സ്തന പുനനിർമ്മാണ സർജറികളുടെ വർക്ക്‌ഷോപ്പ് പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നു. ഡോ.ദയാലൻ ക്ലാർക്ക് (യു.കെ), ഡോ.ഗീത കടയാപ്രാത് (ഡൽഹി ), ഡോ. ഷഫീക്ക് ശംസുദ്ദീൻ(കൊല്ലം) തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |