
കൊല്ലം: ഇരവിപുരം സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഇരവിപുരം സ്വദേശി ജലാലിനെ കോടതി കുറ്റവിമുക്തനാക്കി. കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജി അഷ്റഫ്. എ.എം ആണ് പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെവിട്ടത്.(ഈ വാർത്ത
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചപ്പോൾ ഗുരുതരമായ പിശക് സംഭവിച്ചതിൽ നിർവ്യാജം ഖേദിക്കുന്നു)
2014 നവംബറിലെ വിവിധ ദിവസങ്ങളിൽ പ്രതി, പരാതിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും മൊബൈൽ ഫോണിൽ പകർത്തിയ അതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. വിചാരണയ്ക്കിടെ കേസിലെ പ്രധാന സാക്ഷിയായ അതിജീവിത പ്രോസിക്യൂഷൻ വാദങ്ങളെ പിന്തുണച്ചില്ല. താൻ പൊലീസിന് അത്തരത്തിലുള്ള മൊഴി നൽകിയിട്ടില്ലെന്നും പ്രതിക്കെതിരെ പരാതിയില്ലെന്നും അവർ കോടതിയിൽ മൊഴി നൽകി. പരാതിക്കാരിയുടെ മാതാവും പ്രോസിക്യൂഷൻ കേസിനെ പിന്തുണച്ചില്ല.
പ്രധാന സാക്ഷി പ്രോസിക്യൂഷൻ കേസിൽ നിന്ന് പിന്മാറിയ സാഹചര്യത്തിൽ കുറ്റം തെളിയിക്കാൻ ആവശ്യമായ മറ്റ് യാതൊരു തെളിവുകളും പ്രോസിക്യൂഷന് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. ശാസ്ത്രീയ, മെഡിക്കൽ തെളിവുകളും ആരോപിക്കപ്പെട്ട കുറ്റങ്ങൾ തെളിയിക്കുന്ന തരത്തിൽ ഹാജരാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിക്ക് വേണ്ടി അഡ്വ ഹരിശങ്കർ, അഡ്വ. ലിജിൻ ഫെലിക്സ്, അഡ്വ. ആനന്ദ് പി. പിള്ള എന്നിവർ കോടതിയിൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |