SignIn
Kerala Kaumudi Online
Wednesday, 02 September 2026 11.46 AM IST

'പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടും, ലഹരിക്കേസുകൾ തീർപ്പാക്കാൻ മൂന്ന് പുതിയ കോടതികൾ'

vd-satheesan
മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: പിഎസ്‌എസ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടാനായി മന്ത്രിസഭായോഗം ശുപാർശ ചെയ്‌തെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്തെ വിവിധ അദ്ധ്യാപക തസ്‌തികളിലേക്കുള്ള സെപ്‌റ്റംബർ, ഒക്‌ടോബർ, നവംബർ മാസങ്ങളിൽ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടാൻ ശുപാർശ ചെയ്‌തത്.

സംസ്ഥാനത്തെ പ്രൈമറി സ്‌കൂൾ മുതലുള്ള എച്ച്എസ്എസ്ടി അദ്ധ്യാപകർക്കായുള്ള 18 റാങ്ക്‌ലിസ്റ്റുകളാണ് പരിഗണനയിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെൻസസ്, ബിഎൽഒ ചുമതലകൾ, അന്തർജില്ലാ സ്ഥലംമാറ്റം തുടങ്ങിയ നടപടികളുടെ ഭാഗമായി ഒഴിവുകൾ കണ്ടെത്തി പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യാൻ കാലതാമസം നേരിട്ടു. അതുമൂലം ഉദ്യോഗാർത്ഥികളുടെ നിയമനാവസരങ്ങൾ ഗണ്യമായി കുറഞ്ഞെന്ന് മനസിലാക്കിയതിനാലാണ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

'ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനകൾ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്ത്‌ മൂന്ന് പുതിയ എൻടിപിസി കോടതികൾ സ്ഥാപക്കുന്നതിന്‌ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്ത്‌ ലഹരി കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ പാലക്കാട്, മഞ്ചേരി, തൃശൂർ എന്നീ ജുഡീഷ്യൽ ജില്ലകളിലായി കോടതികൾ സ്ഥാപിക്കാനാണ് മന്ത്രിസഭായോഗത്തിലെ തീരുമാനം. നേരത്തെ തിരുവനന്തപുരത്തും എറണാകുളത്തും കോടതികൾ തുടങ്ങിയിരുന്നെങ്കിലും എട്ട് പേരെ മാത്രമാണ് സ്ഥിരമായി നിയമിച്ചിരുന്നത്. ഇനിമുതൽ അത് 11 ആയി ഉയർത്തും. സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാദ്ധ്യത സൃഷ്‌ടിക്കുമെങ്കിലും ലഹരിക്കേസുകളുടെ വിചാരണ എളുപ്പത്തിൽ തീർപ്പാക്കുന്നതിനുവേണ്ടിയാണ് തീരുമാനം'- മുഖ്യമന്ത്രി പറഞ്ഞു.

English Summary

Kerala Cabinet recommends extending 18 teacher PSC rank lists by six months and setting up three new NDPS courts to speed up drug case trials.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDSATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA