SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.17 AM IST

ശോഭനാ ജോർജിന്റെ 'സൗന്ദര്യ' ചികിത്സയിൽ നടപടി ആയില്ല

READ ENGLISH VERSION
1

തിരുവനന്തപുരം: ചെമ്പരത്തിപ്പൂമൊട്ടും കോഴിമുട്ടയും നാരങ്ങാനീരും ഉപയോഗിച്ച് 'ഔഷധി’യുടെ ചെലവിൽ മുൻ ചെയർപേഴ്സൺ ശോഭനാ ജോർജ് നടത്തിയ അനധികൃത സൗന്ദര്യചികിത്സ സംബന്ധിച്ച് റിപ്പോർട്ട് കിട്ടിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ നിയമസഭയിൽ അറിയിച്ചു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് റിപ്പോർട്ട് നൽകിയത്. അതിൽ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും വി.പി.സജീന്ദ്രന്റെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി. ചെയർപേഴ്സണ് സൗജന്യചികിത്സയ്ക്ക് അർഹതയില്ലെന്നും ആയുർവേദ പഞ്ചകർമ്മ ആശുപത്രിയിൽ സൗന്ദര്യചികിത്സാരീതികൾ നിലവിലില്ലെന്നുമുള്ള വസ്തുത നിലനിൽക്കെയാണ് കോഴിമുട്ടയും പൂമൊട്ടുകളും ഉപയോഗിച്ചുള്ള ചികിത്സ അരങ്ങേറിയത്. ഇതിലേക്ക് ദിവസേന കിലോക്കണക്കിന് ചെമ്പരത്തിപ്പൂമൊട്ടും 300 കോഴിമുട്ടയുമാണ് ഉപയോഗിച്ചതെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. ഔഷധിയുടെ പഞ്ചകർമ്മ ആശുപത്രിയിലെ ഡീലക്സ് എ.സി മുറിയിൽ നടന്ന ഈ ചിട്ടവട്ടങ്ങൾക്കായി ഔഷധിയുടെ ഔദ്യോഗികഫണ്ടും ഡോക്ടർമാരുടെ സേവനവും ദുരുപയോഗം ചെയ്തതായാണ് കണ്ടെത്തൽ. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് ഔഷധി ചെയർപേഴ്സണായിരിക്കെയാണ് ചികിത്സ നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SOBAHANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA