SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.17 AM IST

സംസ്ഥാനത്തെ ഹെൽത്ത് ഡെസ്റ്റിനേഷനാക്കും

1

സംസ്ഥാനത്തെ ഹെൽത്ത് ഡെസ്റ്റിനേഷനാക്കുന്നതിനുള്ള പദ്ധതിക്ക് രൂപരേഖ തയ്യാറാക്കുകയാണ്. ഇതിനായി വെൽനസ്-റീഹാബിലിറ്റേഷൻ സെന്ററുകൾ, സ്‌ട്രോക്ക് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ഹോളിസ്റ്റിക് ചികിത്സാസംവിധാനങ്ങൾ എന്നിവ ആരംഭിക്കുന്നതിന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസഡയറക്ടർ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ആരോഗ്യകരമായ ജീവിതശൈലിക്കുള്ള ബോധവത്കരണപദ്ധതി ഗ്രാമീണഗോത്രമേഖലയിൽ നിലമ്പൂർ നിയമസഭാമണ്ഡലത്തിലും മലയോരമേഖലയിൽ ഇടുക്കിമണ്ഡലത്തിലും, നഗരമേഖലയിൽ വട്ടിയൂർക്കാവ് മണ്ഡലത്തിലും നടപ്പാക്കും. ജില്ല, ജനറൽആശുപത്രികളിൽ 24മണിക്കൂർ സ്‌പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്നതിനും ചികിത്സ വൈകുന്നത് ഒഴിവാക്കുന്നതിനും 1690ഡോക്ടർമാരുടെയും 977നഴ്സുമാരുടെയും തസ്തികസൃഷ്ടിക്കുന്നുണ്ട്. തിരുവിതാംകൂർ, കൊച്ചിൻ, മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വം ബോർഡുകളിലെ സ്വർണവും വിലപിടിപ്പുള്ള ആസ്തികളും ഡിജിറ്റലൈസ് ചെയ്യുന്നതിനും, സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമുളള സമഗ്രപ്രൊപ്പോസൽ പരിശോധനാഘട്ടത്തിലാണ്.

- കെ.മുരളീധരൻ

ആരോഗ്യമന്ത്രി

 പി.​ടി.​ഉ​ഷ​യെ​ ​അ​പ​മാ​നി​ച്ച​തിൽ
സ​ർ​ക്കാ​ർ​ ​മാ​പ്പ് ​പ​റ​യ​ണം

ഇ​ന്ത്യ​ൻ​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റും​ ​സ്‌​കൂ​ൾ​ ​കാ​യി​ക​ ​മേ​ള​യു​ടെ​ ​ബ്രാ​ൻ​ഡ് ​അം​ബാ​സ​ഡ​റു​മാ​യ​ ​പി.​ടി.​ ​ഉ​ഷ​യോ​ട് ​കാ​ണി​ച്ച​ ​അ​വ​ഗ​ണ​ന​യി​ൽ​ ​സ​ർ​ക്കാ​ർ​ ​പ​ര​സ്യ​മാ​യി​ ​മാ​പ്പ് ​പ​റ​യ​ണം.​ ​മു​ൻ​കൂ​ട്ടി​ ​തീ​രു​മാ​നി​ച്ച​തി​ൽ​ ​നി​ന്നും​ ​വ്യ​ത്യ​സ്ത​മാ​യി​ ​ഉ​ഷ​യെ​ ​മാ​റ്റി​നി​റു​ത്തി​ ​മു​ഖ്യ​മ​ന്ത്രി​ ​കാ​യി​ക​മേ​ള​യ്ക്ക് ​ദീ​പം​ ​തെ​ളി​ച്ച​ത് ​അ​പ​മാ​നി​ക്ക​ലാ​ണ്.​ ​ഉ​ഷ​ ​കാ​യി​ക​മേ​ള​യു​ടെ​ ​ദീ​പം​ ​തെ​ളി​ക്കു​മെ​ന്നാ​യി​രു​ന്നു​ ​അ​റി​യി​പ്പ്.​ ​എ​ന്നാ​ൽ​ ​അ​വ​രെ​ ​മാ​റ്റി​നി​റു​ത്തി​ ​മു​ഖ്യ​മ​ന്ത്രി​ ​തി​രി​ ​പ​ക​ർ​ന്ന​ത് ​കാ​യി​ക​മേ​ള​യു​ടെ​ ​ശോ​ഭ​യാ​കെ​ ​കെ​ടു​ത്തി.​ ​ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ​ ​ദീ​പ​ശി​ഖ​ ​കൊ​ളു​ത്തു​ന്ന​തി​ൽ​ ​എ​തി​ർ​പ്പി​ല്ല.​ ​പ​ക്ഷേ,​ ​കാ​യി​ക​താ​ര​ങ്ങ​ളെ​ ​പൂ​ർ​ണ്ണ​മാ​യി​ ​മാ​റ്റി​നി​റു​ത്തി​ ​അ​പ​മാ​നി​ക്കു​ന്ന​ത് ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.​ ​മു​ൻ​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​പി.​ആ​ർ.​ശ്രീ​ജേ​ഷ്,​ ​ഐ.​എം.​വി​ജ​യ​ൻ​ ​എ​ന്നി​വ​രെ​ ​ആ​ദ​രി​ച്ച​ത് ​ക​ണ്ണു​തു​റ​ന്നു​ ​കാ​ണ​ണം.


മു​ൻ​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MURALEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA