
തൃശൂർ: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ഡോ. ചിന്ത ജെറോമിനെയും സെക്രട്ടറിയായി എം.വിജിൻ എം.എൽ.എയെയും തിരഞ്ഞെടുത്തു. തൃശൂരിൽ നടക്കുന്ന 16-ാം ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീമാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ആലപ്പുഴയിൽ നിന്നുള്ള അഡ്വ. ആർ.രാഹുലാണ് ട്രഷറർ. തിരുവനന്തപുരം മുൻമേയർ ആര്യാ രാജേന്ദ്രനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. സംസ്ഥാന കമ്മിറ്റിയിൽ 92 അംഗങ്ങളുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിൽ ഏഴ് വനിതകൾ ഉൾപ്പെടെ 25 അംഗങ്ങളാണുള്ളത്.
ആർ.ശ്യാമ, വി.അനൂപ്, മുഹമ്മദ് അഫ്‌സൽ, പി.ഷബീർ, നിഖിൽ ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ഗ്രീഷ്മ അജയഘോഷ്, രജീഷ് വെള്ളാട്ട്, ശ്യാംപ്രസാദ്, സച്ചിൻദേവ്, കെ.അനുശ്രീ എന്നിവർ ജോയിന്റ് സെക്രട്ടറിമാരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |