SignIn
Kerala Kaumudi Online
Friday, 23 October 2026 6.43 PM IST

മുണ്ടക്കൈ,​ചൂരൽമല ഉരുൾദുരന്തം; ടൗൺഷിപ്പ് പദ്ധതിയുടെ ആദ്യഘട്ട ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

p

മേപ്പാടി: മുണ്ടക്കൈ,ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗൺഷിപ്പ് പദ്ധതിയുടെ ആദ്യഘട്ട ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കഴിഞ്ഞദിവസം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് 242 പേരുടെ പട്ടികയ്‌ക്ക് അംഗീകാരം നൽകിയത്.

ചൂരൽമല പന്ത്രണ്ടാം വാർഡിൽ താമസിച്ചിരുന്നവരാണ് കൂടുതൽ പേരും. 108 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. മുണ്ടക്കൈ പതിനൊന്നാം വാർഡിലെ 83 പേരും പത്താം വാർഡ് അട്ടമലയിലെ 51 പേരും പട്ടികയിലുണ്ട്. നേരത്തെ സബ് കളക്ടറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കരട് പട്ടികയിൽ വിട്ടുപോയ പേരുകൾ കൂടി ഉൾപ്പെടുത്തിയാണ് ലിസ്റ്റ് തയ്യാറാക്കിയത്. അന്തിമ പട്ടികയുടെ കരട് ഈ മാസം പുറത്തിറക്കും. ഇതിൽ ആക്ഷേപങ്ങൾ ഉന്നയിക്കാനുള്ള അവസരമൊരുക്കും. ഇതിനായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കാനും ആലോചനയുണ്ട്.

മാർച്ച് പകുതിയോടെ സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കി പദ്ധതിയുടെ തറക്കല്ലിടൽ നടത്താനാണ് സർക്കാർ ആലോചന. വൈകിയാണെങ്കിലും ആദ്യഘട്ട ലിസ്റ്റ് തയ്യാറാക്കിയത് ദുരന്തബാധിതർ സ്വാഗതം ചെയ്‌തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHOORAL MALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA