തൃശൂർ: വ്യവസായത്തിനൊപ്പം ജീവകാരുണ്യ മേഖലയിലും തന്റേതായ വ്യക്തിപ്രഭാവം മരണംവരെ കാത്തുസൂക്ഷിച്ചയാളാണ് തന്റെ പിതാവായ സി.കെ. മേനോനെന്ന് നോർക്ക റൂട്ട്‌സ് ഡയറക്ടറും എ.ബി.എൻ. കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ. മേനോൻ. സി.കെ. മേനോന്റെ ഏഴാം ഓർമ്മദിനത്തിൽ തൃശൂർ പറക്കോട്ട് ലൈനിലെ തറവാട്ടുവീട്ടിൽ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.കെ. മേനോന്റെ പ്രിയപ്പെട്ടവരും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ ഭാര്യ ജയശ്രീ മേനോൻ ഭദ്രദീപം തെളിയിച്ചു. രവി മേനോൻ, രാധ മേനോൻ, സഹോദരൻ ഗോകുലകൃഷ്ണൻ, ഭാര്യ പുഷ്പ ഗോകുൽ, കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ പ്രഭുവാര്യർ, സി.കെ. മേനോൻ അനുസ്മരണ സമിതി ചെയർമാൻ എം.കെ. ഹരിദാസ്, മുൻ കൗൺസിലർ ജോൺ ഡാനിയൽ, ടി.ജെ.എസ്.വി. ജീവനക്കാർ, സ്റ്റാഫംഗങ്ങൾ എന്നിവർ പങ്കെടുത്തു.
JK Menon remembered his father, CK Menon, on his seventh death anniversary, highlighting his lasting contributions to both industry and philanthropy. A memorial ceremony was held at the family home in Thrissur, where family members, friends, colleagues and associates paid floral tributes and remembered his legacy.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |