
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുകൾ നൽകുന്ന രീതികൾ പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.മുന്നറിയിപ്പ് നൽകിയിട്ടും ഗ്രാമീണ മേഖലയിലെ ജനങ്ങൾക്കടക്കം അത് കൃത്യസമയത്ത് ലഭിക്കുന്നില്ലയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിത്.നിലവിലെ മുന്നറിയിപ്പ് സംവിധാനങ്ങൾ ജനങ്ങളിലേക്ക് ഫലപ്രദമായി എത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ പൊതുജനാഭിപ്രായ സർവേ ആരംഭിച്ചു.സെപ്റ്റംബർ 13 വരെ മുന്നറിയിപ്പുകളിൽ വേണ്ട പരിഷ്‌കാരങ്ങൾ http://mausam.imd.gov.in വഴി ജനങ്ങൾക്ക് നിർദ്ദേശിക്കാം.അറിയിപ്പ് നൽകുന്ന രീതിയിലോ സമയത്തിലോ വേണ്ട മാറ്റങ്ങൾ,ഭാഷ തുടങ്ങിയവയിൽ ജനാഭിപ്രായം അറിയിക്കാം.നിലവിൽ എസ്.എം.എസ്,വെബ്‌സൈറ്റ്-സോഷ്യൽ മീഡിയ,മാദ്ധ്യമങ്ങൾ എന്നിവ വഴിയാണ് അറിയിപ്പുകൾ നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |