
കേരളകൗമുദി വാർഷികാഘോഷ വേദിയിൽ സംരംഭകരുടെ ചോദ്യങ്ങൾക്ക് മറുപടി
തിരുവനന്തപുരം : സംരംഭങ്ങൾ ആരംഭിക്കാനുള്ള നടപടികൾ കേരളത്തിൽ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. കേരളകൗമുദിയുടെ 115-ാം വാർഷികാഘോഷ വേദിയിൽ സംരംഭകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സംരംഭങ്ങൾ ആരംഭിക്കാൻ അനുമതിക്കായി ഇനി ഓരോ ഓഫീസിലും കയറിയിറങ്ങേണ്ട. അനുമതികൾ ഒഴിവാക്കാനാകില്ല. പക്ഷേ ഒരാഫീസിൽ അപേക്ഷ കൊടുത്താൽ ബാക്കിയുള്ള സ്ഥലങ്ങളിലേക്ക്
അതെത്തുന്ന തരത്തിൽ ഫയലുകളുടെ നീക്കത്തിന് സംവിധാനമൊരുക്കും. എവിടെയാണോ അപേക്ഷ കൊടുത്തത്, അവിടെ നിന്ന് എല്ലാ സർട്ടിഫിക്കറ്റുകളും പരമാവധി ഒരു മാസത്തിനുള്ളിൽല ലഭിക്കും. സർക്കാർ ആവിഷ്കരിക്കുന്ന ഇൻവെസ്റ്റേഴ് സെല്ലിന്റെ ഭാഗമായാണ് പുതിയ സംവിധാനം. മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും ഓഫീസുകൾ ചേർന്ന് ഇതിന്റെ ഏകോപനം നടത്തും.സംരംഭകരോട് നിരന്തരം ബന്ധപ്പെടും.സംരംഭകർ സർക്കാരിന്റെ മിത്രങ്ങളാണ്. ഒരു ബിസിനസ് സ്ഥാപനം പൂട്ടിയാൽ അതിന്റെ ആദ്യത്തെ ഇര സർക്കാരാണ്.യഥാർത്ഥ നികുതിദായകനെയാണ്, വാടകയും വൈദ്യുതി,വെള്ളക്കരവും അടച്ച് തൊഴിലാളികൾക്ക് കൂലി നൽകുന്നയാളെയാണ് നഷ്ടപ്പെടുന്നത്. ഏത് സമയവും സംരംഭകർക്ക് സർക്കാരിനെ സമീപിച്ച് പ്രശ്നങ്ങൾ പറയാം. ഒരു മീറ്റിംഗ് നടത്തിയാൽ അവിടെ വച്ച് തന്നെ എത്ര ദിവസത്തിനുള്ളിൽ തീരുമാനങ്ങളുണ്ടാകുമെന്ന് ഉറപ്പ് നൽകും. അത് നടപ്പാക്കും.
ഹെൽത്ത് ടൂറിസം ശക്തിപ്പെടുത്താൻ ആയുർവേദവും അലോപ്പതിയും ചേർത്തുള്ള ഹോളിസ്റ്റിക് റീഹാബിലിറ്റേഷൻ സെന്ററുകൾ കേരളത്തിൽ സ്വകാര്യ മേഖലയിൽ വരണം. സർക്കാർ അതിന് പിന്തുണ നൽകും. സർക്കാർ ആശുപത്രികളുടെ സ്റ്റാഫ് പാറ്റേൺ പുതുക്കി സംവിധാനങ്ങളൊരുക്കി ആ മേഖലയെ ശക്തിപ്പെടുത്തും. സ്വകാര്യ മേഖലയാണ് ഇത്തരം ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് കരിക്കുലത്തിലുൾപ്പെടെ മാറ്റങ്ങൾ വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |