SignIn
Kerala Kaumudi Online
Monday, 21 September 2026 9.04 PM IST

'നാല് ദിവസമായി ഒന്നും കഴിക്കുന്നില്ല'; ഒടുവിൽ ജെമിനി ശങ്കരനെ കാണാൻ മുഖ്യൻ നേരിട്ടെത്തി, മടങ്ങിയത് ഇളനീരും മധുരവും നൽകിയ ശേഷം

cm

കണ്ണൂർ: വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന സർക്കസ് കുലപതി ജെമിനി ശങ്കരനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തി. കട്ടിലിൽ കിടക്കുകയായിരുന്ന ജെമിനി ശങ്കരൻ മക്കളുടെ സഹായത്തോടെയാണ് എഴുന്നേറ്റത്. മുഖ്യമന്ത്രിയെ കണ്ടതോടെ ഊർജം വീണ്ടെടുത്ത അദ്ദേഹം സ്നേഹത്തോടെ പിണറായിയെ സ്വാഗതം ചെയ്തു. 20 മിനിട്ടോളം അവിടെ ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

നല്ല ക്ഷീണമുണ്ടെന്ന് മുഖ്യമന്ത്രിയോട് ശങ്കരൻ പറഞ്ഞു. നാല് ദിവസമായി അച്ഛൻ ഭക്ഷണം കഴിക്കുന്നത് കുറവാണെന്ന് ശങ്കരന്റെ മക്കളായ അജയ് ശങ്കറും അശോക് ശങ്കറും മുഖ്യമന്ത്രിയെ അറിയിച്ചു. എന്തെങ്കിലും കഴിക്കണമെന്ന മുഖ്യമന്ത്രിയുടെ സ്നേഹത്തോടെയുള്ള നിർബന്ധത്തിന് ശങ്കരൻ വഴങ്ങി. മുഖ്യമന്ത്രി തന്നെ ശങ്കരന് ഇളനീർ വെള്ളം കൊടുത്തു. വെള്ളം മുഴുവൻ കുടിച്ചയുടനെ മുഖ്യമന്ത്രി നൽകിയ മധുരവും അദ്ദേഹം കഴിച്ചു. മുഖ്യമന്ത്രിയും മധുരം കഴിച്ച് സ്നേഹം പങ്കിട്ടു.

നടക്കാൻ കുറച്ച് പ്രയാസമുണ്ടെന്നും അതിനാൽ ശുചിമുറിയിൽ പോകാൻ പ്രയാസമുണ്ടെന്നും ജെമിനി ശങ്കരൻ മുഖ്യമന്ത്രിയോട് പറഞ്ഞു. ശുചിമുറിയിലേയ്ക്ക് പോകുമ്പോൾ വാക്കർ നിർബന്ധമായും ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഭക്ഷണവും മരുന്നു കൃത്യമായി കഴിക്കണമെന്ന് പറഞ്ഞ ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM, GEMINI SANKARAN, VISIT, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA