തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. വൈകിട്ട് 6.45നും രാത്രി 12.45നും മദ്ധ്യേയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. മഴ പെയ്തിട്ടും വൈദ്യുതി ആവശ്യകതയിൽ കാര്യമായ കുറവില്ല. നിലവിൽ 400 മുതൽ 500 മെഗാവാട്ടിന്റെ ലഭ്യതക്കുറവാണുള്ളത്. ദീർഘകാല കരാർ പ്രകാരമുള്ള 380 മെഗാവാട്ട് വൈദ്യുതി ഇനി ലഭ്യമാകാത്ത സാഹചര്യത്തിലാണ് നിയന്ത്രണം.
ദേശീയ തലത്തിൽ പവർ മാർക്കറ്റിൽ നിന്ന് പ്രതീക്ഷിച്ച അളവിൽ വൈദ്യുതി ലഭ്യമാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. അതിനാൽ പീക്ക് സമയങ്ങളിൽ വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറച്ച് പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |