SignIn
Kerala Kaumudi Online
Saturday, 26 September 2026 4.45 PM IST

ചിരട്ടയും ചതിച്ചു, ആ പ്രതീക്ഷയും അസ്തമിച്ചു; ഇപ്പോഴത്തെ തിരിച്ചടി തികച്ചും അപ്രതീക്ഷിതം

chiratta
ചിരട്ട ശേഖരം

കുറ്റ്യാടി: നാളികേര കർഷകരെ പ്രതിസന്ധിയിലാക്കി ചിരട്ടയുടെ വിലയിൽ വൻ ഇടിവ്. കുറ്റ്യാടി, മരുതോങ്കര ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ചിരട്ട ശേഖരണവും വിൽപ്പനയുമായി ബന്ധപ്പെട്ട് ഉപജീവന മാർഗം നടത്തുന്ന നൂറുകണക്കിനാളുകൾക്കാണ് വിലയിടിവ് ഇരുട്ടടിയാവുന്നത്. ചിരട്ടക്കരി, ആക്ടിവേറ്റഡ് കാർബൺ, അലങ്കാര വസ്തുക്കൾ, കരകൗശല ഉത്പ്പന്നങ്ങൾ, വിവിധ ഗൃഹോപകരണങ്ങൾ തുടങ്ങിയ മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾക്കായാണ് ചിരട്ട ഉപയോഗിച്ചിരുന്നത്.

നാളികേരത്തിന് വില കുറഞ്ഞിരുന്നപ്പോൾ ചിരട്ടയ്ക്ക് നല്ല വില ലഭിച്ചത് കർഷകർക്ക് ഏറെ ആശ്വാസമായിരുന്നു. ഈ ഇടയ്ക്കാണ് ചിരട്ടയ്ക്കും ചിരട്ട കരിക്കും കുത്തനെ വിലയിടിഞ്ഞത്. ഗ്രാമീണ മേഖലയിൽ വീടുകളിൽ നിന്നും ചെറിയ തോതിൽ ചിരട്ട ശേഖരിക്കുന്നവർക്ക് വിപണിയിലെ വിലയിടിവ് കൂടുതൽ പ്രയാസം സൃഷ്ടിക്കുകയാണ്. നിലവിൽ ശേഖരിച്ച ചിരട്ട സൂക്ഷിക്കുന്നതിനും വാഹനത്തിൽ കയറ്റി വിപണിയിൽ എത്തിക്കുന്നതിനുമുള്ള ചെലവ് കൂടി വരുമ്പോൾ ലഭിക്കുന്ന വരുമാനം ഗണ്യമായി കുറയുകയാണ്.

സ്ഥിരമായ വിപണി ഉറപ്പാക്കാണം

ചിരട്ടയ്ക്ക് സ്ഥിരമായ വിപണി ഉറപ്പാക്കുന്നതിനും കർഷകരിൽനിന്നും ശേഖരണ തൊഴിലാളികളിൽനിന്നും നേരിട്ട് വാങ്ങുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനും സർക്കാർ-തദ്ദേശ സ്ഥാപനങ്ങൾ ഇടപെടണമെന്ന ആവശ്യം ശക്തമാണ്. ചിരട്ട അടിസ്ഥാനമാക്കിയുള്ള ചെറുകിട വ്യവസായങ്ങൾക്ക് പരിശീലനം, യന്ത്രസഹായം, വായ്പ, വിപണന പിന്തുണ എന്നിവ ലഭ്യമാക്കിയാൽ ഈ ഉപോൽപ്പന്നത്തെ കൂടുതൽ വരുമാനമാർഗമാക്കി മാറ്റാനാകും.

മരുതോങ്കര ,കുറ്റ്യാടി, കാവിലും പാറ, കായക്കൊടി, വേളം, കുന്നുമ്മൽ, നരിപ്പറ്റ മേഖലയിലെ നാളീകേര കർഷകർക്കും ഇതുമായി ബന്ധപെട്ട് നടത്തുന്ന നൂറ് കണക്കിന്ന് ചെറുകിട വ്യാപാരികൾ, മറ്റ് തൊഴിലാളികൾക്കും ചിരട്ടയുടെ കുത്തനെയുള്ള വില കുറവ് ആശങ്ക ഉണാക്കിയിരിക്കുകയാണെന്ന് കർഷകരും വ്യാപാരികളുമായ രജീഷ് കുനിയിൽ, വിപീഷ് കല്ലു നിര, ബാബു ചെക്കൂറ എന്നിവർ പറഞ്ഞു.

English Summary

Coconut shell prices have drastically fallen, severely impacting hundreds of coconut farmers and collectors in Kerala's Kuttyadi and Maruthonkara regions. This decline poses a major financial challenge for those reliant on shell collection for value-added products. There is a strong call for government intervention to ensure a stable market and provide industry support.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COCONUT FARMERS KERALA, ചിരട്ട വില, COCONUT SHELL PRICE, നാളികേര കർഷകർ, COCONUT PRICE DROP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA