SignIn
Kerala Kaumudi Online
Friday, 23 October 2026 12.19 AM IST

സപ്ലൈകോ വഴി ₹ 329ന് വെളിച്ചെണ്ണ നൽകാൻ ശ്രമം

p

തിരുവനന്തപുരം: വെളിച്ചെണ്ണയുടെ വിലക്കുതിപ്പ് തടയാൻ സംസ്ഥാനത്തിനു പുറത്തു നിന്ന് എത്തിക്കും. എല്ലാ കാർഡ് ഉടമകൾക്കും സപ്ലൈകോ വഴി ലിറ്ററിന് 329 രൂപ നിരക്കിൽ വിതരണം ചെയ്യും.

അയൽ സംസ്ഥാനങ്ങളിലെ വിതരണക്കാരെ സപ്ലൈകോയുടെ ടെൻഡറിൽ പങ്കെടുക്കാൻ അനുവദിക്കാൻ മന്ത്രി ജി.ആർ.അനിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ടെൻഡർ നടപടികൾ നാളെ ആരംഭിക്കും. 21ന് കൊച്ചി സപ്ലൈകോ ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ വിതരണം എങ്ങനെ വേണമെന്ന് അന്തിമ തീരുമാനമെടുക്കും. വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 450 രൂപവരെയാണ് പൊതുവിപണിയിൽ വില. ഓണക്കാലത്ത് വിപണി ഇടപെടൽ ശക്തമാക്കുന്നതു സംബന്ധിച്ച് 21ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COCONUTOIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA