SignIn
Kerala Kaumudi Online
Friday, 05 June 2026 2.37 PM IST

അടച്ചിടുന്ന വീടുകളിലെ തെങ്ങിൽ തേങ്ങയില്ല, അയൽവാസികളും ഉടമസ്ഥരും തമ്മിൽ വഴക്ക്: കൊല്ലത്തുകാർക്ക് തലവേദന

kerala

കൊല്ലം: നഗരത്തിലെ ആൾപ്പാർപ്പില്ലാത്ത വീടുകളിൽ നിന്ന് തേങ്ങ മോഷ്ടിക്കുന്നത് പതിവായി. പകൽ വീട്ടുകാർ ജോലിക്ക് പോകുമ്പോൾ അടഞ്ഞുകിടക്കുന്ന വീട്ടുകളുടെ പറമ്പിൽ നിന്നാണ് തേങ്ങ മോഷ്ടിക്കുന്നത്.

അടർത്തുന്ന തേങ്ങ പൊതിച്ച് തൊണ്ട് ഉപേക്ഷിച്ച ശേഷമാണ് മോഷ്ടാക്കൾ കടക്കുന്നത്. പകൽ സമയത്ത് തേങ്ങ അടർത്തുന്നത് കാണുമ്പോൾ, ഉടമസ്ഥർ ഏർപ്പെടുത്തിയ ആൾക്കാർ ആകുമെന്നാണ് അയൽവാസികൾ കരുതുന്നത്. തെങ്ങിൽ നിന്നു കൂട്ടത്തോടെ തേങ്ങ നഷ്ടമാകുന്നത് അയൽവാസികളും ഉടമസ്ഥരും തമ്മിൽ വഴക്കിനും ഇടയാക്കുന്നുണ്ട്. മുണ്ടയ്ക്കലിൽ പകൽ സമയത്ത് അടഞ്ഞുകിടന്ന വീട്ടിൽ നിന്നു തേങ്ങയ്ക്കൊപ്പം പൊതിക്കുന്ന പാരയും മോഷ്ടക്കൾഅടിച്ചുമാറ്റി.


 ഇരുചക്ര വാഹന മോഷണം
കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന് സമീപത്ത് നിന്ന് ഇരുചക്ര വാഹനം മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടും പ്രതിയെ ഇതുവരെ കണ്ടെത്താനായില്ല. കഴിഞ്ഞ രണ്ടിന് രാത്രി എട്ടിനാണ് കമ്മിഷണർ ഓഫീസിന് സമീപത്തെ വീട്ടിൽ നിന്ന് യുവാവ് ഇരുചക്ര വാഹനം മോഷ്ടിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KOLLAM, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA